ബെന്നി ബഹനാൻ എംപിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്

ചാലക്കുടി :ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം ആധുനിക നിലവാരം നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാം ഘട്ടമായി അഗാപ്പേ ഇന്ത്യ ലിമിറ്റഡിന്‍റെ സഹകരണത്തോടെ 15 ലക്ഷത്തോളം രൂപ ചെലവ് വരുന്ന കമ്പ്യൂട്ടറുകളാണ് 6 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കൈമാറിയത്.

ജയ കേരളം സ്കൂൾ പുല്ലുവഴി, പി എസ് എച്ച് എസ് തിരുമുടിക്കുന്ന്, സെൻറ് ഫ്രാൻസിസ് ജിഎച്ച്എസ്എസ് ആലുവ, സെന്‍റ് മേരിസ് ഗേൾസ് ഹൈസ്കൂൾ കുഴിക്കാട്ടുശ്ശേരി, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലൂറ്റ് കൊടുങ്ങല്ലൂര്‍ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചാമക്കാല എടത്തുരുത്തി എന്നീ സ്കൂളുകൾക്കാണ് ഒന്നാം ഘട്ടത്തിൽ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈമാറിയത്.

ചടങ്ങിൽ അങ്കമാലി മുനിസിപ്പാലിറ്റി ചെയർമാൻ ഷിയോ പോൾ, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ശാരദാമോഹന്‍, അഗാപ്പേ സി എസ് ആർ ഹെഡ് വിനോദ് ടി മാത്യു, അഗാപ്പേ പബ്ലിക് റിലേഷൻ ഓഫീസർ ബിജു, വൈസ് ചെയർപേഴ്സൺ, ശ്രീമതി സിനി മനോജ്, മുന്‍ എം എല്‍ എ പി ജെ ജോയി, അങ്കമാലി മുന്‍ നഗരസഭ ചെയര്‍മാന്‍ മാത്യു തോമസ്‌, മുനിസിപ്പല്‍ കൌണ്‍സിലര്‍ പോള്‍ ജോവര്‍, മൂക്കന്നൂർ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ടി എം വർഗീസ്, കെ പി ബേബി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.