അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: റിയാദിൽ ചൊവാഴ്ച അരങ്ങേറാനിരിക്കുന്ന അമേരിക്ക – റഷ്യ ഉച്ചകോടിയുടെ അജണ്ടയും ഫയലുകളും വ്യവസ്ഥപ്പെടുത്തുന്നതിനായി സൗദി സന്ദർശിക്കുന്ന അമേരിക്കൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഉക്രൈൻ പ്രശ്നം മുഖ്യ അജണ്ടയാക്കിയുള്ള നേരിട്ടുള്ള സംഭാഷണത്തിനാണ് ചൊവാഴ്ച സൗദി തലസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിലും ആശീർവാദത്തിലുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും മുഖാമുഖം ഇരുന്ന് വരഷങ്ങളായി പരിഹാരമാവാതെ തുടരുന്ന രാജ്യാന്തര പ്രശ്നമായ ഉക്രൈൻ പ്രതിസന്ധി ചർച്ച ചെയ്യുക.

ഇത്തരം ഒരു ചർച്ചയ്ക്ക് അനുയോജ്യമായ വേദി സൗദി അറേബ്യയാണെന്ന് ഉച്ചകോടിയിൽ ഇരു നേതാക്കളും അഭിപ്രായപ്പെട്ടതും അതിനെ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്‌തതും വമ്പിച്ച രാജ്യാന്തര വാർത്താപ്രാധാന്യമാണ് നേടിയെടുത്തത്, സൗദിയെ സംബന്ധിച്ചിടത്തോളം വലിയൊരു രാജ്യാന്തര സമിതിയും പദവിയും. രാജ്യാന്തര സ്ഥിരതയും സമാധാനവും കൈവരിക്കുന്ന രംഗത്ത് സൗദി അറേബ്യ നേടിക്കഴിഞ്ഞ അതുല്യമായ മതിപ്പും സ്ഥാനവുമാണ് വർഷങ്ങളായി പരിഹാരം കാണാതെ തുടരുന്ന ഒരു സജീവ രാജ്യാന്തര വിഷയത്തിൽ റിയാദിൽ അരങ്ങേറുന്ന അമേരിക്കൻ – റഷ്യൻ തലവന്മാരുടെ അസാധാരണ ഉച്ചകോടിയെന്ന് രാജ്യാന്തര വാർത്താ മാധ്യമങ്ങൾ വിലയിരുത്തി.

മറ്റൊരു അനുബന്ധ സംഭവത്തിൽ, റിയാദിൽ വെച്ച് യു എസ് വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയുമായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ കൂടിക്കാഴ്ച നടത്തി, ഉഭയകക്ഷി ബന്ധങ്ങൾക്ക് പുറമെ പൊതു താൽപ്പര്യമുള്ള നിരവധി പ്രാദേശിക, രാജ്യാന്തര വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

അതേസമയം, ഉക്രൈൻ വിഷയത്തിൽ ഒരു ഒത്തുതീർപ്പിനുള്ള ചർച്ചയല്ലാ റിയാദിലേതെന്നും മറിച്ച് അമേരിക്കയിലെയും റഷ്യയിലെയും നേതാക്കൾ നടത്തിയ സംഭാഷണങ്ങയുടെ തുടർച്ചയാണെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.