നിരവധി നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിവിടുന്നത്

മലപ്പുറം: ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയുടെ പിടിപ്പ് കേടും നേതാക്കളുടെ പ്രതികാര നടപടികളിലും പ്രതിഷേധിച്ച് താഴെ പറയുന്ന ഭാരവാഹികളും പ്രവർത്തകരും പാർട്ടിയിൽ നിന്ന് രാജിവെക്കുന്നു. ആദർശപ്രസ്ഥാനമെന്ന നിലയിൽ അഭിമാനപൂർവ്വം പ്രവർത്തിച്ച് വരികയായിരുന്ന പാർട്ടിയെ സ്വാർത്ഥത ബാധിച്ച ഒരു പിടി നേതാക്കൾ സ്വന്തമാക്കുകയും എല്ലാവിധ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തി പാർട്ടിക്ക് മുന്നണിയിൽ നിന്ന് ലഭിക്കുന്ന അധികാരസ്ഥാനത്തിൽമാത്രം കണ്ണ് വെച്ച നേതാക്കൾക്ക് പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും പൊതു സമൂഹത്തോടും കൂറും ബാധ്യതയുമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
പാർട്ടിക്ക് ലഭ്യമായിരുന്ന മന്ത്രി പദവിയെ സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി ചില നേതാക്കൾ ദുരുപയോഗം ചെയ്തിട്ടുണ്ട്. അതിനെതിരെ ശബ്ദമുയർത്തിയവരെ വെട്ടിനിരത്തുക, പുറത്താക്കുക എന്ന പ്രവർത്തനം മാത്രമാണ് കുറേകാലമായി ഐ എൻ എല്ലിൽ നടക്കുന്നതെന്നും നേതാക്കൾ ഇറക്കിയ പത്രകുറിപ്പിൽ അറിയിച്ചു.

ഉൾപാർട്ടി ജനാധിപത്യത്തെ സംരക്ഷിക്കാനും സ്വാർത്ഥികളായ നേതാക്കളിൽ നിന്ന് പാർട്ടിയെ രക്ഷിക്കുവാനുമുള്ള ഞങ്ങളുടെ നിരന്തരമായ അഭ്യർത്ഥനകളെ തള്ളിക്കളഞ്ഞവരോടൊപ്പം തുടർന്നു പ്രവർത്തിക്കാൻ സാദ്ധ്യമല്ലാത്തത് കൊണ്ട് ഞങ്ങൾ ഐ എൻ എൽ എന്ന പ്രസ്ഥാനത്തിൽ നിന്ന് രാജിവെക്കുകയാണ്. അതേസമയം മറ്റേതെങ്കിലും പാർട്ടികളിൽ ചേരുന്നതിനെ കുറിച്ച് പിന്നീട് കൂടി ആലോചിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

ഐ എൻ എൽ സംസ്ഥാന കൗൺസിലറും തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റുമായ എൻ വി അബ്ദുൽ അസീസ്
നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കമറുദ്ധീൻ തയ്യിൽ, ജില്ലാ ട്രഷറർ റഫീഖ് വെട്ടം,
ജില്ലകമ്മിറ്റി അംഗം മജീദ് പൂക്കോട്ടൂർ തുടങ്ങിയ നേതാക്കളും നാല്പത് പ്രവർത്തകരുമാണ് കൂട്ടത്തോടെ രാജി വെച്ചത്.

1) എൻ വി അബ്ദുൽ അസീസ്
ഒപ്പ്
2) കമറുദ്ധീൻ തയ്യിൽ
9633381890
ഒപ്പ്
3) മജീദ് പൂക്കോട്ടൂർ
9846464455
ഒപ്പ്
4) റഫീഖ് വെട്ടം
ഒപ്പ്

Leave a Reply

Your email address will not be published.