
മലയാറ്റൂർ :സെൻറ് തോമസ് ഹൈസ്കൂളിൽ സ്റ്റുഡൻറ് പോലീസ് പദ്ധതിയുടെ എട്ടാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി.പെരുമ്പാവൂർ ഡി.വൈ.എസ്.പി ശക്തി സിംഗ് ആര്യ ഐ.പി.എസ്. മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു.സ്കൂൾ മാനേജർ ഫാദർ ജോസഫ് ഒഴലക്കാട്ട് വാർഡ് മെമ്പർ സേവ്യർ വടക്കുഞ്ചേരി കാലടി പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ മേപ്പിള്ളി, കാലടി എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹൻ, അങ്കമാലി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ലിഷാദ് പി എ , മലയാറ്റൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സൗമ്യ സി എസ് ,സ്റ്റുഡൻറ് പോലീസ് പ്രൊജക്റ്റ് ADNO മുഹമ്മദ് അഷ്റഫ്,സ്കൂൾ പ്രിൻസിപ്പാൾ ഡോ സി എ ബിജോയ് , ഹെഡ്മിസ്ട്രസ് ലിസി എം പി , പി ടി എ പ്രസിഡന്റ് ജോസഫ് മാളിയേക്കപ്പടി, എം പി ടി എ രജിത ജെയ്മോൻ എന്നിവർ സല്യൂട്ട് സ്വീകരിച്ചു.എസ്.പി.സി യൂണിറ്റ് കോഡിനേറ്റേഴ്‌സായ ഷിബു അയ്യപ്പൻ, ചന്ദ്രൻ കെ എ, സിമ്മി ജോസഫ്, സൗമ്യ ബിനേഷ് എന്നിവർ നേതൃത്വം വഹിച്ചു.
പരേഡ് കമാൻഡർ നയന ജോസഫ് പരേഡ് അണ്ടർ കമാൻഡർ അനന്തു വിജയ്, പ്ലട്ടൂണ്‍ ലീഡേഴ്സ് ആയ അഭിനവ് ഷിജോ, ഷിഫാന അൻസാർ എന്നിവർ പരേഡ് നയിച്ചു.
Leave a Reply