
കോട്ടകൽ : കലങ്ങളായി പൂട്ടിക്കിടന്നു നശിച്ചു കൊണ്ടിരിക്കുന്ന
ആട്ടീരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു ആട്ടീരി ബ്രാഞ്ച് എസ്.ഡി.പി.ഐ ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡണ്ട് കടമ്പോട്ട് മൂസ, വൈസ് പ്രസിഡൻ്റ് ഫൗസിയ എന്നിവർക്ക് നിവേദനം നൽകി. പത്താം വാർഡ് മെമ്പർ നാസർ കോറാടൻ എന്നവരുടെ സാന്നിധ്യത്തിൽ ആട്ടീരി SDPI ഭാരവാഹികളായ അബ്ദുൽ മജീദ് വടക്കേതിൽ, ശിഹാബലി നരിമടക്കൽ എന്നിവരാണ് നിവേദനം നൽകിയത്.
ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം കുത്തിവെപ്പിന് പോലും മതിയായ സൗകര്യമില്ലാത്ത അംഗനവാടികളെ ആശ്രയിക്കേണ്ട രീതിയാണ് ഇപ്പോഴുള്ളത്. പ്രദേശവാസികൾ ഇപ്പോൾ കോട്ടക്കൽ നഗരസഭ ആരോഗ്യ കേന്ദ്രത്തെയോ അല്ലെങ്കിൽ ഒതുക്കുങ്ങൽ പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തെയോ ആശ്രയിക്കേണ്ട ഗതിയാണ് ഉള്ളത്. പതിനായിരത്തിനടുത്ത് ജനസംഖ്യയുള്ള ആട്ടിരി പ്രദേശവാസികൾ മറ്റു ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാൽ പലരും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയാണ് പതിവ്. ഇത് സാമ്പത്തിക പ്രയാസം നേരിടുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നും അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Leave a Reply