ചാലക്കുടി :ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് മോഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ് പി സുമേഷ് കെ യുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ ടീം അന്വേഷിക്കും.ഇൻസ്പെക്ടർമാരായ സജീവ് എം കെ (ചാലക്കുടി പോലിസ് സ്റ്റേഷൻ), അമൃത് രംഗൻ (കൊരട്ടി പോലിസ് സ്റ്റേഷൻ), ദാസ് പി കെ(കൊടകര പോലിസ് സ്റ്റേഷൻ), ബിജു വി ( അതിരപ്പിള്ളി പോലിസ് സ്റ്റേഷൻ) സബ്ബ് ഇൻസ്പെക്ട‍മാരായ പ്രദീപ് എൻ , സൂരജ് സി എസ് , എബിൻ സി എൻ , സലിം കെ, പാട്രിക് പി.വി, എന്നിവരും ജില്ലാ ക്രൈം സ്ക്വാഡും സൈബർ ജില്ലാ സ്പെഷ്യൽ സ്ക്വാഡും ഉൾപ്പെടുന്ന 25 ഓളം പേരടങ്ങുന്ന ടീമിനാണ് കേസന്വേഷണം നടത്തുന്നതിനുള്ള ചുമതല.
അന്വേഷണത്തിനുള്ള സ്പെഷ്യൽ ടീമിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി രൂപീകരിച്ചു.

Leave a Reply

Your email address will not be published.