
തിരൂർ : ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി തിരൂരിൽ പ്രതിഷേധ പ്രകടനവും ഭരണഘടന വിരുദ്ധമായ ഭേദഗതി ബില്‍ കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് മുഹമ്മദ് റഹീസ് സംസാരിച്ചു.
സമൂഹത്തിന്റെ പൊതു നന്മ പ്രതീക്ഷിച്ചുകൊണ്ട് ഒരു വിശ്വാസി അവന്റെ ഇഷ്ടപ്പെട്ടതിൽ നിന്നും ദൈവ പ്രീതി
കാംക്ഷിച്ചുകൊണ്ട് നൽകിയ സ്വത്താണ് വഖഫ് എന്നത്. അത് ഒരു സുപ്രഭാതത്തിൽ ആർ, എസ്, എസ് അജണ്ടയാക്കി പൂർവികർ നൽകിയ സ്വത്തുക്കൾ തട്ടിയെടുക്കാനാണ് മുതിരുന്നതെന്നും എന്ത് വില കൊടുത്തും അതിനെ എതിർക്കുക തന്നെ ചെയ്യുമെന്നും മുഹമ്മദ് റഹീസ് പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭരണഘടന ഭേദഗതി ബില്ലിൽ വലിയ രീതിയിലുള്ള ചതിയാണ് നടക്കാൻ പോകുന്നതെന്നും മുഹമ്മദ് റഹീസ് കൂട്ടിച്ചേർത്തു. ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ കത്തിച്ചുകൊണ്ട് മുൻസിപ്പൽ പ്രസിഡണ്ട് നജീബ് തിരൂർ പ്രതിഷേധത്തിന് തുടക്കം കുറിച്ചു. പ്രകടനം താഴെപ്പാലം നിന്നും തുടങ്ങി നഗരം ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ഹംസ അന്നാര അധ്യക്ഷത വഹിച്ച പരിപാടിയിൽ ആദം കുട്ടി സ്വാഗതവും സലിം കല്ലിങ്ങൽ നന്ദിയും പറഞ്ഞു. അബ്ദുറഹ്മാൻ,
ഹമീദ്, ഫൈസൽ ബാബു, സിപി റഫീഖ്, ശിഹാബ്, ഷറഫുദ്ധീൻ, അൻസാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.



Leave a Reply