തിരൂർ :താലൂക്ക് ഓഫീസിൽ കുടുങ്ങിയത്
ചെറിയ കണ്ണി വമ്പർ സ്രാവുകൾ ഇപ്പോഴും പിടികൊടുക്കാതെ വിലസുന്നു.

മലപ്പുറം തിരൂർ താലൂക്ക് ഓഫീസിൽ ഇന്നലെ വിജിലൻസ് പിടികൂടിയത് വമ്പൻ ഗൂഡ സംഘത്തിലെ ഒരു കണ്ണി മാത്രം

പട്ടയത്തിനായി കൃത്യമായ രേഖവെച്ച് അപേക്ഷിക്കുന്ന ഏറ്റവും പാവപ്പെട്ട ജനങ്ങൾ ഓഫീസ് കയറിയിറങ്ങുകയല്ലാതെ അവർക്ക് പട്ടയം അനുവദിക്കാതെ അവസാനം അവർ ഏജൻ്റുമാരെ സമീപിച്ച് കൈക്കൂലി കൊടുക്കാതെ പട്ടയം കിട്ടാത്ത അവസ്ഥയാണ് തിരുർ താലൂക്ക് ഓഫീസിൽ

‘പട്ടയത്തിൻ്റെ ഓഫീസിനോട് ചുറ്റിപറ്റി എട്ടോളം ഏജൻ്റുമാർ ഇവർക്ക് കൈക്കൂലി വാങ്ങിക്കൊടുക്കാൻ രംഗത്തുണ്ട്
പട്ടയം അനുവദിക്കുന്ന തഹസിൽദാർക്ക് എതിരെ നിരവതി പരാതി റവന്യൂ മന്ത്രിക്കും റവന്യൂ സെക്രട്ടറിക്കും വിജിലൻസിനും അയച്ചിട്ടും അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല

മൂന്നര കൊല്ലമായി ഒരോ ഓഫീസിൽ ഇന്നും അദ്ദേഹം ജോലി ചെയ്യുന്നു

താനൂർ വില്ലേജിൽ അടക്കം ആറോളം വില്ലേജുകളിലായി 250 ഏക്കറോളം സർക്കാർ ഭൂമിക്ക് 1972 ൽ വ്യാജമായി ഒരു രേഖയുമില്ലാതെ ഭാഗപത്രമുണ്ടാക്കിയവരെ സഹായിക്കലും അവർക്ക് ഉപദേശം കൊടുക്കലുമാണ് ഇദ്ദേഹത്തിൻ്റെ പണി

ഈ അടുത്ത കാലത്തായി എത്രയോ ലക്ഷങ്ങൾ വിലമതിക്കുന്ന കാറും വട്ടത്താണിക്ക് സമീപം കോടികളുടെ സ്വത്തും അടുത്ത കാലത്തായി ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്

ആറ് മാസം മുമ്പ് ‘ താനൂർ വില്ലേജിൽ ആശുപത്രിയുടെ സർവ്വെ നമ്പറിൽ പെട്ട 22 സെൻ്റ് ഭൂമി കയ്യേറി കമ്പിവേലിക്കെട്ടിയ വ്യക്തിക്കെതിരെ തിരൂർ തഹസിൽദാർക്ക് പരാതി കൊടുത്ത പൊതുപ്രവർത്തകനായ ബാപ്പു വടക്കയിലിനെ തിരൂർ ‘ഭൂരേഖ അഡീഷണൽ തഹസിൽദാറെ കൊണ്ട് ജോലി സമയത്ത് മൊബയിലിൽ വിളിച്ച് ‘ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതിൽ റവന്യൂ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും റവന്യൂ സെക്രട്ടറിക്കും പരാതി കൊടുത്തിരിക്കുകയാണ് ബാപ്പു.

തൻ്റെ പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിവെക്കുന്നതാണ് ഇന്നലെ ഏജൻ്റ് സഹിതം വിജിലൻസിൻ്റെ പിടിയിലായത്

പരാതിക്കാരനെതിരെ ഇപ്പോഴും ലാൻ്റ് ട്രു ബൂണൽ തഹസിൽദാറും അവരുടെ ഏജൻ്റ് മാരും സർക്കാർ ഭൂമി തട്ടിയെടുത്ത ഭൂമാഫിയ അടക്കംഗൂഡാലോചന നടത്തി വരുന്നതായി പരാതിക്കാരന് വിവരം കിട്ടിയിട്ടുണ്ട്

Leave a Reply

Your email address will not be published.