അശീഷ് ഖേതൻ

കോഴിക്കോട്: ഇന്ത്യയിൽ മതേതരത്വത്തിന്റെ നിലനില്പിനായി എഴുത്തുകാരും.സാമൂഹിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രംഗത്തുവരണമെന്ന് മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ആശിഷ് ഖേതന്‍. ശബാബ് ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതേതരത്വം കനത്ത വെല്ലുവിളി നേരിടുമ്പോള്‍ എഴുത്തിലൂടെയും ചിന്തയിലൂടെയും പ്രതിരോധം തീര്‍ക്കേണ്ടത് അനിവാര്യമാണ് . ഭരണകൂടം മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കേണ്ടത് രാഷ്ട്രീയക്കാരുടെ മാത്രമല്ല, ബുദ്ധിജീവികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ സാമൂഹിക നവോത്ഥാനത്തിലും സ്ത്രീ ശാക്തീകരണത്തിലും മത സൗഹാര്‍ദരംഗത്തും ശബാബ് വാരികയുടെ സംഭാവന വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.