പല്ലാർ കെ എം.എം. ഹയർ സെക്കന്ററി സ്ക്കൂൾ വാർഷികാഘോഷം തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാനം ചെയ്യുന്നു.

തിരുന്നാവായ : വടക്കേ പല്ലാർ മഹല്ല് കമ്മറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന
കമ്മു മുസ്ലിയാർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ 29താം മത് വാർഷികാഘോഷവും വിദ്യാർത്ഥികളുടെ കലാവിരുന്നും അവാർഡ് ദാനവും
ശ്രദ്ധേയമായി. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു. തിരൂർ സബ് കലക്ടർ ദിലീപ് കെ . കൈനിക്കര ഉദ്ഘാനം ചെയ്തു. പ്രസിഡൻ്റ് അഡ്വ : നാസർ പരപ്പിൽ അധ്യക്ഷ വഹിച്ചു.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ,പഞ്ചായത്തംഗം ഫക്കറുദ്ധീൻ കൊട്ടാരത്ത്, മഹല്ല് പ്രസിഡന്റ് അബു പരപ്പിൽ, പി ടി എ പ്രസിഡൻ്റ് ഹൈദരലി നദ് ,മുളക്കൽ ഹുസ്സൻ ഹാജി, എം. ഷാഹുൽ ഹമീദ് ഹാജി, സി. മൊയ്തീൻ ഹാജി, ഉസ്മാൻ അമരിയിൽ, ഇ.കെ. മുഹമ്മദ് ഹാജി, ജലീൽ തൊട്ടി വളപ്പിൽ, സി. അബ്ദു റഹിമാൻ, കെ
പി . അബു ഷാഹിദ്,കെ .പി. അബ്ദുൽ ഹക്കിം , വി. ജമാലുദീൻ, കെ. മുഹമ്മദ് ഷമീർ, പി.വി. മെഹറുന്നീസ,കെ.സൈഫുന്നീസ
എന്നിവർ പ്രസംഗിച്ചു. കെ.മുഹമ്മദ് ഷാഫി സ്വാഗതവും അക്ബർ അമരിയിൽ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published.