താനൂർ: ജിദ്ദയിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു താനൂർ കാരാട് സ്വദേശി CP നൗഫൽ സൗദിയിൽ ജോലി സ്ഥലത്തു ഉണ്ടായ അപകടത്തിൽ നിര്യാതനായി.
യാൻബു പ്രവിശ്യയിലെ ഉംലജിൽ ഇന്നലെ വൈകീട്ട് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണായിരുന്നു അപകടം. തലക്കും വൃതമായി പരിക്കേറ്റ നൗഫലിനെ ആശുപത്രിയിൽ പ്രവേശിച്ചില്ലെങ്കിലും ഇന്ന് രാവിലേയോടെ മരണപ്പെടുകയായിരുന്നു. നേരത്തെ അബഹ കമ്മീസ് മുഷയ്ത്ത് ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുണ്ട്. തുടർ നടപടികൾക്കായി ജ്യേഷ്ഠൻ അൻവർ നാട്ടിൽ നിന്നും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
ഉപ്പ: VVN കുഞ്ഞിമൂസ.
ഉമ്മ: ചുണ്ടൻവീട്ടിൽ പുതിയ നാലകത്ത് (സിപി)ഫാത്തിമ.
4 സഹോദരിമാർ
2 സഹോദരന്മാർ
ഭാര്യ: തിരൂർ പുതിയങ്ങാടി സ്വദേശി നബീല. 2 ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ട്.

Leave a Reply

Your email address will not be published.