
റിയാദ്: പ്രായമേറിയവരിൽ ആരോഗ്യ അവബോധം നടത്തി വിജയിക്കുകയും അത് പിന്നീട് മൊത്തം സമൂഹത്തിന്റെ വ്യായാമ വിപ്ലവ വീഥിയായി പരിണമിക്കുകയും ചെയ്ത മേക് 7 ആരോഗ്യ വേദി റിയാദിൽ 100ാം ദിനാഘോഷം ആവേശപൂർവം ആചരിച്ചു. റിയാദ് ശുമൈസി ബ്രാഞ്ചാണ് വാർഷികം സംഘടിപ്പിച്ചത്. ക്ഷീണിച്ചു കൊണ്ടിരുന്ന ശരീരത്തിനും അതിലേറെ തളർച്ചയിൽ കഴിഞ്ഞ മനസ്സിനും ഇതഃപര്യന്തമില്ലാത്ത ചുറുചുറുക്കും ആത്മവീര്യം വീണ്ടുകിട്ടിയ നൂറ് ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും കൂടുതൽ കൂടുതൽ പേരിലേക്ക് ഈ ആരോഗ്യ – വ്യായാമ സന്ദേശം പ്രചരിച്ചു കൊണ്ടിരിക്കുകയാണെന്നും പരിപാടിയിൽ സംസാരിച്ചവർ വിവരിച്ചു.
ശുമൈസി പാർക്കിൽനടന്ന പൊതുപരിപാടിയിൽ ബ്രാഞ്ച് ചീഫ് കോഓഡിനേറ്റർ കണ്ണപ്പൻതൊടി ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. റിയാദ് ചീഫ് കോഓഡിനേറ്റർ ഷുക്കൂർ വലിയോറ ഉദ്ഘാടനം ചെയ്തു.
വാർഷികാഘോഷ സംഗമത്തിൽ വെച്ച് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പും നൽകി.
ജബ്ബാർ തിരൂരങ്ങാടി, ഇസ്മാഈൽ, അഫ്സൽ വള്ളിക്കുന്ന്, രജിത്, അബ്ദു പരപ്പനങ്ങാടി, പി.ടി.എ. കാദർ, ഗഫൂർ അരിമ്പ്രത്തോടി, അബ്ദുറഹ്മാൻ ശുമൈസി എന്നിവർ സംസാരിച്ചു.
അബ്ദുൽ കരീം പൂവഞ്ചേരി, അഖിനാസ് കരുനാഗപ്പള്ളി, അതുൽ കൃഷ്ണ ശുമൈസി, ബദർ ശുമൈസി, ഹബീബ് ശുമൈസി, ഷമീർ ശുമൈസി, സയീദ് ശുമൈസി, മദനി ജിബാല, യഹിയ, അബ്ദുല്ല, ജുനൈദ്, സിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചീഫ് കോഓഡിനേറ്റർ സിദ്ദീഖ് കല്ലുപറമ്പൻ സ്വാഗതവും ഹംസ കട്ടുപ്പാറ നന്ദിയും പറഞ്ഞു.
Leave a Reply