നിറമരുതൂർ :മങ്ങാട്ട് താമസ മുറിയിൽ കഴിഞ്ഞദിവസം മൃതദ്ദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്.
മരണപ്പെട്ട തിരൂർ പൂക്കയിൽ സ്വദേശി അബ്ദുൽ കരീമിനെ കഴുത്ത് ഞരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ
ഞെരുക്കലേറ്റതായി വ്യക്തമായതോടെയാണ് മരണകാരണം പോലീസ് ഉറപ്പിച്ചിരിക്കുന്നത്.

കരീമിന്റെ തലയിൽ ഇടിയേറ്റതായി ഇൻക്വസ്റ്റിൽ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തിൽ ചെവിയിലൂടെ പുറത്തുവന്ന രക്തമാണ് മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നത്. അതേസമയം കരീമിനെ ആക്രമിച്ചവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒന്നിലധികം ആളുകൾ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നതിലും വ്യക്തത വരാനുണ്ട്. സംഭവം ദിവസം കരീമിന്റെ മുറിയിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഏതാനും പേരെ ചോദ്യം ചെയ്തു വിട്ടയച്ചിട്ടുണ്ട്. താനൂർ ഡിവൈഎസ്പി പയസ് ജോർജ്, ഇൻസ്പെക്ടർ ടോണി ജെ മറ്റം, എസ് ഐ സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

അതേസമയം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷം സംഭവസ്ഥലത്ത് നിന്ന്
ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ആറുമണിയോടുകൂടി പൂക്കയിൽ ട്രസ്റ്റ് പ്ലാസ യുടെ മുൻവശമുള്ള സഹോദരൻ ഇസ്മായിലിന്റെ വീട്ടിൽ എത്തിച്ച ശേഷം വൈകീട്ട് 6.30 ഓട് കൂടി നടുവിലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.

 


          

Leave a Reply

Your email address will not be published.