
കൊരട്ടി. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ മികച്ച കരിയർ ഗൈഡൻസ്, കൗമാര കൗൺസിൽ സൗഹൃദ ക്ലബിന് ഉള്ള പുരസ്കാരം ഒന്നാം സ്ഥാനം കൊരട്ടി എം എ എം എച്ച് എസ് സ്കൂളിന്.2024-25 അക്കാദമിക വർഷത്തിലെ വിവിധ പ്രവൃത്തനങ്ങൾ വിലയിരുത്തിയാണ് കൊരട്ടി എം.എ എം എച്ച് എസ് സ്കൂളിന് പുരസ്കാരം തേടിയെത്തിയത്.
മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും കൗൺസിലിംങ് ക്ലാസുകൾ, വിവിധ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തിയിട്ടുള്ള കരിയർ ഗൈഡൻസ് ക്ലാസുകൾ, ജന്മദിനമരം നടൽ , ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ, സൗജന്യ കൗൺസിലിങ്ങ്, പാരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മാതൃക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് ആണ് കൊരട്ടിയെ പുരസ്കാരം തേടിയെത്തിയത്. തൃശ്ശൂരിൽ വച്ച് നടന്ന ഉത്സവ്-2025 പരിപാടിയിൽ വച്ച് കൊരട്ടി എം.എ എം എച്ച് എസ് എസ് പ്രിൻസിപ്പൽ രതീഷ് ആർ മെനോൻ, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അഡ്വ കെ.ആർ സുമേഷ്. സ്കൂൾ സൗഹൃദ ക്ലബ് കോർഡിനേറ്റർമാരായ റൂത്ത് മരിയ, ടോംസി തോമാസ് എന്നിവർ തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. തൃശ്ശൂർ ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ റഹിം വീട്ടിപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ല കോർഡിനേറ്റർ പി.ഡി. പ്രകാശ് ബാബു, ആർ ഡി സി ഡയറക്ടർ പി.ജി ദയ , സിസ്റ്റർ എൽസ, ഡോ അബി പോൾ, സുധ എം, പ്രിയ. ജി എന്നിവർ പ്രസംഗിച്ചു.
Leave a Reply