
കാട്ടൂർ :കാട്ടൂർ പോലീസ് സ്റ്റേഷനിൽ തല്ല് കേസ്സിൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങി പിന്നീട് ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന @ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന പ്രവീൺ 28 വയസ്സ് , മുതിര പറമ്പിൽ വീട്, പൊറത്തിശ്ശേരി എന്നയാൾക്കെതിരെ ബഹുമാനപ്പെട്ട കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂർ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരമുള്ള പ്രത്യേക റെയ്ഡിൽ കാട്ടൂർ പോലീസ് ഇൻസ്പെക്ടർ ബൈജു ഇ ആർ ന്റെ നേതൃത്വത്തിൽ Pro SI സനദ്, SCPO അജേഷ്, കിരൺ എന്നിവരടങ്ങിയ സ്ക്വാഡ് പിടികൂടി.
പ്രവീൺ ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷൻ പരിധികളിൽ നിരവധി അടിപിടി കേസിലും 2017 ൽ കൊരട്ടി പോലീസ് സ്റ്റേഷനിൽ കമ്പിവടി കൊണ്ട് തലക്കടിച്ച മോഷണം നടത്തിയ കേസിലും 2018 ൽ മാള പോലീസ് സ്റ്റേഷനിൽ വടിവാൾ വച്ച് ആക്രമിച്ച കേസിലും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ വീട് കയറി ആക്രമിച്ച കേസും 2021 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കിഡ്നാപ്പിംഗ് കേസിലും 2022ൽ വിയ്യൂർ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലും അടക്കം 15 ഓളം കേസിലെ പ്രതിയാണ് ഡ്യൂക്ക്. 2021 ലും 2023 ലും കാപ്പ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിച്ച പ്രതിയുമാണ്..
Leave a Reply