
പെരുമ്പാവൂർ : ജാതിമത വർഗ്ഗ വർണ്ണ വിത്യാസമില്ലാതെ മനുഷ്യരെല്ലാരും ഒന്നാണെന്നും ഉത്സവങ്ങളും ആഘോഷങ്ങളും ആചാര അനുഷ്ടാനങ്ങളിലെല്ലാം എല്ലാവരും സമൻമാരാണെന്നും വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് രായമംഗലം നിവാസികൾ. ജാതിമതഭേതമന്യേ ഒരു കൂട്ടം ആളുകൾ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തൈപ്പൂയനാളിൽ എത്തി ഭഗവാനെ കൺകുളിർക്കെ തൊഴുത് മടങ്ങുന്നവർക്ക് ദാഹമകറ്റുവാനും മനസ്സും ശരീരവും ഒരുപോലെ കുളിർമയേകുന്നതിന് നല്ല ശുദ്ധമായ സംഭാരം വിതരണം നടത്തി തുടങ്ങിയിട്ട് ഇന്നേക്ക് 17 വർഷങ്ങൾ പൂർത്തിയായി.
സമീപവാസിയായ വേലംപറമ്പിൽ വേലുവിൻ്റെയും കുടുബത്തിൻ്റെയും നേതൃത്വത്തിൽ ഒരുപറ്റം മനുഷ്യ സ്നേഹികളുടെ നേതൃത്വത്തിൽ ആതിഥേയരായ എത്തുന്ന ഭക്തർക്ക് സൗജന്യമായാണ് സംഭാര വിതരണം നടത്തി വരുന്നത്.
കൃത്യമായി എല്ലാവർഷവും തൈപ്പുയ നാളിൽ ആലിൻ ചുവടിനു സമീപം രാവിലെ 10 മണി മുതൽ ആണ് സംഭാര വിതരണം ആരംഭിക്കുന്നത്. പൊരിവെയിലിൽ ഭഗവാനെ ദർശിക്കാൻ എത്തുന്ന ഭക്തർക്ക് ഈ സംഭാരം കുട്ടികൾക്കും മുതിർന്നവർക്കും ദാഹമകറ്റാൻ ഈ സൗജന്യ സംഭാര വിതരണ സേവനം ഫലപ്രദമാണ്.ഒരാഴ്ച മുമ്പ് വ്രതം നോക്കി പാല് വാങ്ങി വിട്ടിൽ തന്നെ ഉറയൊഴിച്ചാണ് സംഭാരത്തിനുള്ള തൈര് തയ്യാറാക്കുന്നത് പിന്നീട് ഇത് കടഞ്ഞെടുത്ത് തയ്യാറാക്കിയാണ് വിതരണം നടത്തുന്നത്.
ഹിന്ദുവെന്നോ ക്രിസ്റ്റ്യനെന്നോ, മുസൽമാനെന്നോ വേർതിരിവില്ലാതെ എല്ലാവരും ഒന്നാണ് എന്നമാനവമൈത്രിയുടെ സന്ദേശം ഈ സേവനത്തിലൂടെ ചിലർ നമ്മെ പഠിപ്പിക്കുന്നു.
Leave a Reply