
ചാലക്കുടി : ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച റോഡുകളുടെ പുനരുദ്ധാരണപ്രവർത്തികൾ കരാർ പ്രകാരം പൂർത്തീകരിയ്ക്കുവാൻ കരാറുകാർക്ക് കർശന നിർദേശം നല്‍കിയിട്ടുള്ളതാണെന്നും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ കരാർ നിബന്ധനകൾക്കനുസൃതമായി തുടർനടപടികൾ സ്വീകരിച്ചുകൊണ്ട് പ്രവർത്തികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുമെന്നും ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.
ചാലക്കുടി നിയോജകമണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയ്ക്കായി മേലൂര്‍,കാടുകുറ്റി, കൊരട്ടി, പരിയാരം, കൊടകര, കോടശ്ശേരി ഗ്രാമപഞ്ചായത്തുകളില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകൾ നാളിതുവരെ പൂര്വ്വസ്ഥിതിയിലാക്കിയിട്ടില്ലെന്നും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിയ്ക്കണമെന്നും ആവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എം എൽ എ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
നിർമ്മണം നടന്ന പ്രവർത്തികളുടെ പണം ലഭിക്കാത്തതാണ് റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് തടസ്സമായി കരാറുകാർ പറയുന്നതെന്നും റോഡിന്റെ അറ്റകുറ്റപണികള്‍ ഉള്‍പ്പെടെയുള്ള തുടര്‍പരിപാലനത്തിന് ഗ്രാമപഞ്ചായത്തുകള്‍ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും റീസ്റ്റോറേഷന് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതു മൂലം വിനിയോഗിക്കുന്നതിന് തടസമായിരിയ്ക്കുകയാണെന്നും എം എൽ എ ചൂണ്ടിക്കാട്ടി.
മാര്‍ച്ച് 31 നകം സ്പില്‍ഓവര്‍ പ്രവൃത്തികളുടെ ഉള്‍പ്പെടെയുള്ള തുക വിനിയോഗിച്ചില്ലെങ്കില്‍ ലാപ്സാകുമെന്ന പ്രതിസന്ധിയാണ് പഞ്ചായത്തുകള്‍ നേരിടുന്നതെന്നും പൈപ്പ് സ്ഥാപിച്ചു കഴിഞ്ഞ റോഡുകള്‍ 2024 ഡിസംബര്‍ മാസത്തോടുകൂടി പൂര്‍വ്വസ്ഥിതിയിലാക്കുമെന്ന് ബഹു. മന്ത്രി തന്നെ സഭയില്‍ രേഖാമൂലം മറുപടി തന്നിരിരുന്നതുമായും എം എൽ എ നിയമസഭയിൽ അറിയിച്ചു.
Leave a Reply