മലപ്പുറം: ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാസം മലപ്പുറം കോട്ടപ്പടി
സ്റ്റേഡിയത്തിൽ നടന്ന
എഫ് ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ബഹിഷ്കരിച്ച ജില്ലയിലെ റഫറിമാരുടെ
അസോസിയേഷൻ പിരിച്ചുവിട്ടതായി
ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെ
ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര ചെയർമാനും
സെക്രട്ടറി ഡോ: പി എം സുധീർകുമാർ കൺവിനറും,കെ വി ഖാലിദ്,
ഡോ: കണ്ണിയൻ അബ്ദുൽസലാം
ടി.പി.അബ്ദുറഹൂഫ്
എന്നിവർ അംഗങ്ങളുമായി അഞ്ചംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല
നൽകി.
ജില്ലാ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താല്പര്യമുള്ള റഫറിമാർക്ക്
അഡ്ഹോക്ക് കമ്മിറ്റി കൺവീനറുമായി ബന്ധപ്പെടാവുന്നതാണ്
കഴിഞ്ഞ ഡിസംബർ മാസം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് ഫുട്ബോൾ ലീഗ് മത്സരത്തിൽ അവസാന ദിവസം ഇരു ടീമുകൾ തമ്മിൽ നടന്ന മത്സരത്തിനിടയിൽ റഫറിമാരും കളിക്കാരും തമ്മിൽ ഉണ്ടായ പ്രശ്നത്തിന്റെ പേരിൽ 6 കളിക്കാർക്ക് എതിരെയും 2 റഫറിമാർക്ക്
എതിരെയും നടപടി സ്വീകരിച്ചിരുന്നു.
കോട്ടയം ജില്ലക്കാരനായ മറ്റൊരു റഫറിക്കെതിരെ നടപടി സ്വീകരിക്കാൻ കേരള ഫുട്ബോൾ അസോസിയേഷനോട് ശുപാർശ ചെയ്യുകയും ചെയ്തു.
ഒരു വർഷത്തേക്ക്
കെ. എഫ്.എയും
ഡി എഫ്.എയും നടത്തുന്ന എല്ലാ മത്സരങ്ങളിൽ നിന്നുമാണ് ഇവർക്ക്
വിലക്കേർപ്പെടുത്തിയിരുന്നത്.
ഇതിൽ പ്രതിഷേധിച്ചാണ്
എഫ് ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ബഹിഷ്കരിക്കാൻ ജില്ലാ റഫറീസ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്.
എഫ് ഡിവിഷൻ
ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പിന്നീട് അയൽ ജില്ലകളിൽ നിന്നുള്ള റഫറിമാരെ കൊണ്ടാണ്
നടത്തിയിരുന്നത്.
Leave a Reply