മലയാറ്റൂർ : ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ 75-ാം വാർഷികാത്തോടനുബന്ധിച്ചു നടത്തപ്പെട്ട നാഷണൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ അനുമോദിച്ചു. മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളായ ആൻസൺ അജോ, പോൾ ആന്റണി ജിന്റോ, അലറ്റ് ഷിജോ, അഭിനവ് അജീഷ്, പോൾ ബേബി, നദാൽ പ്രിൻസ്, അശ്വിൻ സജീഷ്, റിച്ചാർഡ് ബിജു, അൽഫോൻസ് ബാബു എന്നിവർ സ്കൗട്ട് മാസ്റ്റർ സനിൽ പി. തോമസിന്റെ നേതൃത്വത്തിലാണ് പങ്കെടുത്തത്.

302 പേരടങ്ങിയ കേരള ടീമിൽ ആലുവ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ഈ 10 അംഗ ടീമാണ്. ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെ തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നടന്ന ഈ നാഷണൽ ക്യാമ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 5 അയൽ രാജ്യങ്ങളിൽ നിന്നുമായി ഇരുപതിനായിരത്തിൽ അധികം കുട്ടികൾ പങ്കെടുത്തു. സ്കൂളിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ലിസി എം. പി, ഷിജു ആന്റണി, ഇ ഡി പോളച്ചൻ ഗൈഡ് ക്യാപ്റ്റൻമാരായ റിയ മോൾ ജോൺ ടെസ്സി ടോമി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.