
ആലുവ: ആലുവ മുപ്പത്തടം കൈെൻറിക്കര കൊല്ലം കുന്ന് അലി (53) യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. യു.സി കോളേജിന് സമീപമാണ് സംഭവം. യുവതിയെ സ്ക്കൂട്ടർ തടഞ്ഞ് നിർത്തി ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി കരഞ്ഞ് സമീപത്തുള്ള വീട്ടിലേക്ക് കയറി. തുടർന്ന് അവിടെ നിന്ന് കടന്നു കളഞ്ഞ പ്രതി പെരുമ്പാവൂർ, കുറുപ്പംപടി എന്നിവിടങ്ങളിൽ കഴിഞ്ഞതിന് ശേഷം മണപ്പുറത്ത് എത്തി. അവിടെ വച്ച് പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണം. മുപ്പത്തടത്ത് അക്ഷയ സെൻ്റർ നടത്തുകയാണ് അലി.
ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് ,എസ്.ഐ എസ്.എസ് ശ്രീലാൽ സി പി ഒ മാരായ എൻ.എ മുഹമ്മദ് അമീർ ,പി.എ നൗഫൽ, ഷിബിൻ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Leave a Reply