
കഴിമ്പ്രം: ഇക്കഴിഞ്ഞ ഫെബ്രുവരി 4 -ാം തിയ്യതി വൈകീട്ട് 5 മണിക്ക് കഴിമ്പ്രം സുനാമി കോളനി സ്വദേശി സജീവനുമായി ഉണ്ടായിരുന്ന വഴക്കിൻെറ വിരോധത്താൽ കഴിമ്പ്രം സുനാമി കോളനിയിലെ റോഡിൽ നിന്നിരുന്ന സജീവനെ തടഞ്ഞുനിർത്തി കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് സജീവൻെറ ഇടതുകവിളിൽ അടിച്ചതിൽ സജീവന്റെ വായിൽനിന്നും ചോര വരുകയും , താഴെ നിരയിലെ ഇടത് ഭാഗത്തെ നാല് പല്ലുകൾ ഇളകുകയും ഇരുമ്പ് വടി കൊണ്ട് സജീവന്റെ തലക്ക് അടിച്ചതിൽ ഗുരുതരമായ പരിക്കേൽക്കാൻ ഇടയായ കാര്യത്തിന് കഴിമ്പ്രം സ്വദേശി ചാരിച്ചെട്ടി വീട്ടിൽ സന്തോഷിനെ (43 വയസ്സ്) വലപ്പാട് പോലിസ് അറസ്റ്റ് ചെയ്തു.
ഒളിവിൽ പോയ സന്തോഷിനെ ശാസ്ത്രീയമായ അന്വേഷണങ്ങളിൽ നിന്നും തൃശ്ശൂർ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരമാണ് വലപ്പാട് ബീച്ച് ഭാഗത്ത് ഒളിവിൽ താമസിച്ചിരുന്ന സന്തോഷിനെ വലപ്പാട് പോലീസ് ഇൻസ്പെക്ടർ ശ്രീ. രമേഷ് എം കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ SI എബിൻ സി എൻ, പ്രൊബേഷനറി SI ജിഷ്ണു ജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സോഷി, അനൂപ്, സിവിൽ പോലീസ് ഓഫീസർ ആഷിക്ക്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്ദ്യോഗസ്ഥനായ മുജീബ് എന്നിവരാണ് ഉണ്ടായിരുന്നത്. സന്തോഷിന്റെ പേരിൽ 2005 ൽ ഒരു അടിപിടിക്കേസും 2011 ൽ 2 അടിപിടിക്കേസും 2014 ൽ ഒരു വധശ്രമക്കേസും 2007 ൽ ഒരു അടിപിടിക്കേസും 2018 ൽ ഒരു അടിപിടിക്കേസും 2023 ൽ ഒരു അടിപിടിക്കേസും അടക്കം 16 ഓളം ക്രിമിനൽ കേസിലെ പ്രതിയാണ് സന്തോഷ്.
Leave a Reply