കോഴിക്കോട് :പ്രാദേശിക ചരിത്ര നിർമ്മിതിയുടെ രേഖാ ശാസ്ത്രം ഹൈസ്കൂൾ തലത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിരാകരിക്കപ്പെടുന്ന പ്രാദേശിക ചരിത്ര സത്യങ്ങൾ ശാസ്ത്രീയമായി പഠന വിധേയമാക്കണമെന്നും പ്രദേശിക കേരള ചരിത്ര പഠന സമിതി കോഴിക്കോട് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു.

പാലക്കാട്, മലപ്പുറം ജില്ലകളിലായി ഇരുപത്തിഅയ്യായിരത്തിലധികം കരിമ്പന തൈകളും ഒരു ലക്ഷത്തോളം വൃക്ഷതൈകളും നട്ടുപിടിപ്പിച്ച് പരിസ്ഥിതി പ്രവർത്തനത്തിന് പുതിയ മാനംകുറിച്ച കല്ലൂർ ബാലന്റെ നിര്യാണത്തിൽ കേരള പ്രാദേശിക ചരിത്രപഠന സമിതി അനുശോചനം രേഖപ്പെടുത്തി.

കേരള പ്രാദേശിക ചരിത്ര പഠന സമിതി ജില്ലാ പ്രസിഡണ്ട് ടി.വി.രാജൻ ആദ്ധ്യക്ഷം വഹിച്ചു.
രമേശ് കോട്ടായി, മോഹനൻ പുത്തഞ്ചേരി, ജിതിനം രാധാകൃഷ്ണൻ, ഇമ്മാന്വൽ പള്ളത്ത്,
വി.എം. മാത്യ .
വി.എൻ. ഉമ്മർ,
കെ.പി. ആലി, പി.രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.