
താനാളൂർ : നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് എന്ന ആശയവുമായി താനാളൂർ മീനടത്തൂരിലെ സി എച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ചിന് താനാളൂർ പഞ്ചായത്തിൽ ഉജ്ജ്വലമായ തുടക്കം. തിരൂർ സിറ്റി ആശുപത്രി മാനേജിങ്ങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ഓൺലൈൻ വരിക്കാരനായി ചേർന്ന് താനാളൂരിൽ ചലഞ്ചിന് ഔദ്യോഗിക തുടക്കം കുറിച്ചു.
ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ പ്രതീക്ഷ പകർന്ന് നൽകുന്ന കാരുണ്യ പ്രവർത്തനമാണ് നാടിനാവശ്യമെന്ന് കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ ചെയർമാൻ കെ എൻ മുത്തു കോയ തങ്ങൾ, വി കെ എം ശാഫി, കെ വി മൊയ്തീൻ കുട്ടി, ടി പി എം മുഹ്സിൻ ബാബു, ടി പി റസാഖ്, പി അഷ്റഫ്, ബഷീർ പാലപ്പെട്ടി, കുഞ്ഞു മീനടത്തൂർ, കെ അലിഹസ്സൻ, ടി. പി അഷ്റഫ്, ടി പി ജലീൽ പങ്കെടുത്തു.
Leave a Reply