
ഇരുപതിനായിരം പേരുടെചുവപ്പു സേന മാർച്ച്കാൽലക്ഷം പേരുടെ ബഹുജന പ്രകടനം
തൃശ്ശൂർ : കുന്നംകുളം നഗരസഭാ ഹാളിൽ( സ. കോടിയേരി ബാലകൃഷ്ണൻ നഗർ ) ഞായറാഴ്ച ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം ആവേശകരമായിരണ്ടാം ദിനത്തിൽ.ചൊവ്വാഴ്ച മഹാ റാലിയോടെയാണ് ജില്ലാ സമ്മേളനം സമാപിക്കുക. സമ്മേളനം വൈകിട്ട് അഞ്ചിന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഐതിഹാസികമായ സമരങ്ങളിലൂടെയും ധീര രക്തസാക്ഷികളുടെയും സ്മരണകൾ ജ്വലിക്കുന്ന കുന്നംകുളത്ത് ഇതാദ്യമായി സിപിഐ എം ജില്ലാ സമ്മേളനം നടക്കുന്നുവെന്നതിനാൽ തൃശ്ശൂർ ജില്ലയിലെ വ്യാപാര തലസ്ഥാനമായ കുന്നംകുളം ആവേശത്തിമിറപ്പിലാണ്. സെമിനാറുകൾ. കലാസാംസ്കാരിക പരിപാടികൾ തുടങ്ങിയവ നിത്യേന കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ അരങ്ങേറുന്നു. സായാഹ്നങ്ങളെ സമ്പന്നമാക്കുന്ന ഈ പരിപാടികളിൽ വൻ ജനാവലിയാണ് പങ്കെടുക്കുന്നത്. വിവിധ രക്തസാക്ഷി സ്മൃതി കേന്ദ്രങ്ങളിൽ നിന്ന് അത്‌ലറ്റുകളുടെ അകമ്പടിയോടെ എത്തിയ പതാക. കൊടിമര ദീപശിഖാ ജാഥകൾ കഴിഞ്ഞദിവസം രാത്രി പൊതുസമ്മേളന വേദിയായ സഖാവ് സീതാറാം യെച്ചൂരി നഗറിൽ ( കുന്നംകുളം ചെറുവത്തേരി മൈതാനം) സംഗമിച്ചു. സ്വാഗതസംഘം ചെയർമാനും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീൻ നൂറുകണക്കിന് കണ്ഠങ്ങളിൽ നിന്നുയർന്ന ഇൻക്വിലാബ് വിളികളിൽ മുഖരിതമാക്കിയ അന്തരീക്ഷത്തിൽ രക്തപതാക വാനിൽ ഉയർത്തി.
ജില്ലാ സെക്രട്ടറി എം എം വർഗീസ് അവിരാമമായി ജ്വലിക്കുന്ന ദീപശിഖയിൽ ദീപം പകർന്നു. തുടർന്നുചേർന്ന സമ്മേളനത്തിൽ എം എം വർഗീസ്. എ സി മൊയ്തീൻ. എം കെ കണ്ണൻ. യു പി ജോസഫ്. കെ വി അബ്ദുൽ ഖാദർ. സ്വാഗതസംഘം കൺവീനർ ടി കെ വാസു തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച 24 പാർട്ടി കോൺഗ്രസിനു മുന്നാടിയായി ചേർന്ന സിപിഐ എം തൃശ്ശൂർ ജില്ലാ സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു പി ജോസഫിന്റെ താൽക്കാലിക അധ്യക്ഷതയിലാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. ജില്ലാ സെക്രട്ടറി എം എം വർഗീസ് മൂന്നുവർഷത്തെ പ്രവർത്തന റിപ്പോർട്ട് കണക്കും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ച നടന്നു. വൈകിട്ട് പൊതു ചർച്ച ആരംഭിച്ചു. ചർച്ച തിങ്കളാഴ്ചയും തുടർന്നു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് പുറമെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എം ബേബി. എ വിജയരാഘവൻ. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി ടീച്ചർ. കെ കെ ശൈലജ ടീച്ചർ. ഡോ. തോമാസ് ഐസക്ക്. എളമരം കരീം. മന്ത്രിമാരായ കെ എൻ ബാലഗോപാൽ. ഡോ. ആർ ബിന്ദു. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പി കെ ബിജു. എം സ്വരാജ്. പുത്തലത്ത് ദിനേശൻ. തുടങ്ങിയവർ പങ്കെടുക്കുന്നു.
ആദ്യ നാളിലെ ബജറ്റിനെ കുറിച്ചുള്ള സംവാദ പരിപാടിയിൽ പൊളിറ്റ് ബ്യൂറോ അംഗം എം എം ബേബി. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. മന്ത്രി കെ എൻ ബാലഗോപാൽ. തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച പൊതു ചർച്ച അവസാനിച്ചു. ചൊവ്വാഴ്ച ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും ജില്ലാ സെക്രട്ടറി എം എം വർഗീസും മറുപടി പറയും. രാവിലെ 10 30 ന് ജില്ലാ സെക്രട്ടറി ഉൾപ്പെടെ പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കും. തുടർന്ന് ജില്ലാ കമ്മിറ്റി ചേർന്ന് അടുത്ത മൂന്നുവർഷം പാർട്ടിയെ നയിക്കാനുള്ള ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കും. വൈകിട്ട് ചുവപ്പ് സേന മാർച്ചും പതിനായിരങ്ങൾ അണിനിരക്കുന്ന മഹാ റാലിയും കുന്നംകുളം പട്ടണത്തിന് അത്യപൂർവ്വമായ കാഴ്ച വിരുന്നുരുക്കും. വൈകിട്ട് ചേരുന്ന പൊതുസമ്മേളനം പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നുദിവസത്തെ പ്രതിനിധി സമ്മേളനത്തിലെ പ്രധാന അജണ്ട ഒരു മണിക്കൂർ മാത്രം നീളുന്ന പുതിയ ജില്ലാ കമ്മിറ്റി. പുതിയ ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് മാത്രമാണെന്ന തെറ്റായ ധാരണയിൽ പല മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ നടത്തുന്നുണ്ടെന്ന് സമ്മേളന സംഘാടകസമിതി അറിയിച്ചു. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ എൻ ആർ ബാലൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് സമ്മേളന പ്രതിനിധികളും നേതാക്കളും പുഷ്പാർച്ചന നടത്തി. എം എം വർഗീസ് സ്വാഗതം പറഞ്ഞു.
ഡിസിസി പ്രസിഡണ്ടിനെ വരെ എഐസിസി നോമിനേറ്റ് ചെയ്യുന്നു: ഇതെന്തു ജനാധിപത്യം?
ജനാധിപത്യ പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്. തൃശ്ശൂർ ഡിസിസി പ്രസിഡണ്ടിനെ വരെ എഐസിസി നോമിനേറ്റ് ചെയ്യേണ്ടിവരുന്ന ഗതികേടിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതാണോ ജനാധിപത്യം? സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടായി ജോസഫ് ടാജറ്റിന് നോമിനേറ്റ് ചെയ്തതറിഞ്ഞ് അദ്ദേഹത്തിന്റെ പേര് പറയാതെ കോൺഗ്രസ് സംഘടനാ രീതിയെ വിമർശിച്ചുകൊണ്ടാണ് ഗോവിന്ദൻ മാസ്റ്ററുടെ ഈ പ്രയോഗം. തികഞ്ഞ ജനാധിപത്യ രീതിയിൽ പാർട്ടി സമ്മേളനം നടത്തി ഭാരവാഹികളെയും നിശ്ചയിക്കുന്ന പാർട്ടിയാണ് സിപിഐഎം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്. വർഗീയവാദികളായ എൻഡിഎഫ്. എസ്ഡിപിഐ. ജാമാ അത്തെഇസ്ലാമി തുടങ്ങിയവയുമായി പരസ്യമായ സഖ്യം ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. എന്തുതന്നെ കൂട്ടായ്മയുണ്ടാക്കിയാലും കോൺഗ്രസും യുഡിഎഫും ഇവിടെ രക്ഷപ്പെടുവാൻ പോകുന്നില്ല. മൂന്നാം തവണയും എൽഡിഎഫിന് കേരളത്തിൽ തുടർഭരണം ലഭിക്കും. സിപിഎമ്മിന്റെ എല്ലാ തലത്തിലുള്ള സമ്മേളനങ്ങൾ സാമൂഹ്യ പുരോഗതി കൈവരിക്കാനും സംസ്ഥാന സർക്കാരിനെ തുടർഭരണം ലഭിക്കുവാനുമുള്ള ആശയങ്ങൾക്ക് കരുത്തുപകരും. അതോടൊപ്പം ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതയ്ക്കും എതിരായ ധീരമായ നിലപാടായിരിക്കും സിപിഐഎം കൈക്കൊള്ളുക.
കുത്തകമാധ്യമങ്ങൾക്ക് ഒരു തെറ്റിദ്ധാരണയുണ്ട് പാർട്ടി സമ്മേളനങ്ങൾക്ക് അവർ പറയുന്ന കാര്യങ്ങളാണ് ചർച്ച ചെയ്യുകയെന്ന് ‘ നിങ്ങൾ പറയുന്ന കാര്യങ്ങളൊന്നും സിപിഐഎം സമ്മേളനങ്ങളിൽ ചർച്ച ചെയ്യുകയെന്ന പ്രതീക്ഷയെ വേണ്ട. മാർക്കിസ്റ്റ് ലെനിനിസ്റ്റ് സംഘടനാരീതി അംഗീകരിക്കുന്ന തങ്ങൾക്ക് മാധ്യമ അജണ്ട ആശ്രയിക്കേണ്ടതില്ല. ഡൽഹി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് കോൺഗ്രസിന്റെ പിടിപ്പുകേടാണ് അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറല്ല. ഡൽഹി വർഗീയവാദികളായ ബിജെപി ഭരിക്കാൻ ഇടയാക്കിയത് കോൺഗ്രസാണ്. പഴയ വല്യേട്ടൻ മനോഭാവം വെടിഞ്ഞ് ബിജെപിയെ ഒറ്റപ്പെടുത്താൻ ജനാധിപത്യ ശക്തികളുമായി കൈകോർക്കാൻ കോൺഗ്രസ് ഒരുക്കമല്ല.
ഡൽഹിയിലെ സ്ഥിതി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും പലയിടത്തു മുണ്ടായി. 37 ശതമാനം വോട്ട് മാത്രമുള്ള ബിജെപി ഇന്ത്യ ഭരിക്കാൻ ഇടയാക്കിയതും കോൺഗ്രസാണ്. ഇന്ത്യ കൂട്ടായ്മയുടെ സൃഷ്ടാവ് സീതാറാം യെച്ചൂരിയാണ്. വെറും രണ്ട് ശതമാനം വോട്ടിന്റെ കുറവുകൊണ്ടാണ് ഇന്ത്യ കൂട്ടായ്മ അധികാരത്തിലെത്താതിരുന്നത്. ആർഎസ്എസിന്റെ നൂറാം വാർഷികമായ 2025ൽ ഭരണഘടന മാറ്റിയെഴുതാത്തത് ബിജെപി മുന്നണിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടാത്തതുകൊണ്ടാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.






Leave a Reply