മലപ്പുറം : സംസ്ഥാനം മൊത്തം സാമ്പത്തിക വഞ്ചന നടത്തി സാധാരണക്കാരുടെ സമ്പത്ത് ചാറിറ്റിയിലൂടെയും എൻ.ജി.ഒ കൂട്ടായ്മ ഉണ്ടാക്കിയും സമുഹ മാധ്യമങ്ങളിലൂടെ വീഡിയോ ചെയ്തും കൊള്ളയടിക്കുന്ന ഇത്തരം കൂട്ടായ്മകളേയും സ്വകാര്യ വ്യക്തികളേയും നിയമം മൂലം നിയന്ത്രിക്കണമെന്ന് എൻ. സി. പി. ജില്ലാകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് നാദിർഷ കടായിക്കൽ അധ്യക്ഷം വഹിച്ചു യോഗം സംസ്ഥാന ജനറൽ സിക്രട്ടറി പാർത്ഥസാരഥി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സിക്രട്ടറി ഹരീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡണ്ട് മാരായ കുഞ്ഞിമരക്കാർ പാലാണി, മുഹമ്മദ് കുട്ടി തവനൂർ എന്നിവർ സംസാരിച്ചു.
ജില്ലാ സിക്രട്ടറി സന്തോഷ് മൂച്ചിക്കൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.