കൈത്തക്കര കുണ്ടനി പാടത്ത് നിർമ്മിക്കുന്ന ട്രാക്ടർ പാതയുടെ സ്ഥലം ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു.

പ്രദേശത്തെ കർഷകർക്ക് ആശ്വാസമാകും

തിരുന്നാവായ : കർഷകർക്ക് ഏറെ ഗുണകരമാകുന്ന
കൈത്തക്കര കുണ്ടനി പാടത്ത് ട്രാക്ടർ പാത നിർമ്മിക്കുന്നു. തിരൂർ
ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി.റംഷീദ ടീച്ചറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് ട്രാക്ടർ പാത ഒരുങ്ങുന്നത്. പ്രദേശത്തെ കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി ട്രാക്ടർ പാത നിർമ്മിക്കുന്ന
തോടെ കർഷകർക്ക് ഏറെ ആശ്വാസമാകും.

കൃഷിയിടങ്ങളിലേക്ക് സഞ്ചാര പാത ഇല്ലാത്തതിനാൽ കർഷകർ ഏറെ പ്രയാസത്തിലായിരുന്നു. വിവിധ ഇനം നെൽകൃഷിയും അനുബന്ധ കൃഷികളും ചെയ്തുവരുന്ന പാടത്ത് ചുമടുമായിട്ടാണ് കർഷകർ ആവശ്യ സാധനങ്ങൾ എത്തിക്കുന്നത്. ട്രാക്ടർ പാത നിർമ്മാണം പൂർത്തിയാകുന്നതോടെ കാർഷിക വാഹനങ്ങൾ സഞ്ചരിക്കുന്നതിനും
നിലവിലെ കൃഷിക്ക് പുറമെ ഏക്കർ ക്കണക്കിന് നെൽ കൃഷി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.റംഷീദ ടീച്ചർ, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് അംഗം
ഐ വി. അബ്ദുള്ള കുട്ടി, മുനവ്വർ എടയത്ത് , റഫീഖ് വെട്ടൻ, നാസിഫ് മോയോട്ടിൽ , എ. മുഹമ്മദ് കുട്ടി നിർവ്വഹണ ഉദ്യോഗസ്ഥരായ കെ. നന്ദകുമാർ, പി. ബീന എന്നിവർ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published.