
പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂൾ നൂറാം വാർഷികോത്സവം ദേശ്മൽഹാറിന് നാളെ തുടക്കം
തിരൂർ:പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൻ്റ ഒരു വർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷികോത്സവ പരിപാടി ദേശ്മൽഹാറിന് തിങ്കളാഴ്ച്ച തുടക്കമാകും.രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉദ്ഘാടനപരിപാടിയിൽ കുട്ടികളുടെ കലാവിരുന്ന്,യാത്രയയപ്പ് സമ്മേളനം,അങ്കണവാടി കലോത്സവം,സാംസ്കാരിക സമ്മേളനം,ഘോഷയാത്ര, സൂഫി നൃത്തം,ഫയർ ഡാൻസ്,ഗാനമേള എന്നിവയുണ്ടാകും.തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര,കേരള ഫോക്ക്ലോർ അക്കാദമി എക്സിക്യൂട്ടീവ് അംഗം ഫിറോസ് ബാബു എന്നിവർ അഥിതികളായെത്തും.
37 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന പ്രഥമാധ്യാപിക ആർ.കെ.ശ്യാമള,പഴയകാല അധ്യാപകർ എന്നിവരെ ചടങ്ങിൽ ആദരിക്കും.തിങ്കളാഴ്ച്ച ഉച്ചക്ക് 1.30ന് അങ്കണവാടി കലോത്സത്തോടെ സ്റ്റേജ് പരിപാടികൾ ആരംഭിക്കും. വൈകിട്ട് 3.30ന് സാംസ്കാരിക ഘോഷയാത്ര പുറത്തൂർ ഹൈസ്കൂൾ പരിസരത്ത് നിന്നും തുടങ്ങി അത്താണിപ്പടി വഴി സ്കൂളിലെത്തും.തുടർന്ന് സാംസ്കാരിക സമ്മേളനവും സ്റ്റേജ്ഷോയുമുണ്ടാകും.ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ കുട്ടികളുടെ കലാപരിപാടികൾ ആരംഭിക്കും.വൈകിട്ട് അഞ്ചിന് യാത്രയയപ്പ് സമ്മേളനവും കലാവിരുന്നുമുണ്ടാകും.
Leave a Reply