
തിരുന്നാവായ :മുപ്പത്തി ഒന്നാമത് മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ ആഴ്വാഞ്ചേരി മനയിൽ നിന്നും ആരംഭിച്ച പദ സഞ്ചലനം ശ്രദ്ധേയമായി. എട്ടു കിലോമീറ്ററിൽ യാത്ര ചെയ്ത് ബന്തർ കടവിൽ സമാപിച്ചു.
ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി ഹാരിസ്ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം
എം.ശ്രീജ അധ്യക്ഷത വഹിച്ചു
തുടർന്ന് കായൽമഠത്തിൽ തറവാട്ടിൽ എത്തിയ സംഘത്തെ കുടുംബത്തിലെ മുതിർന്ന അംഗം കോയ മുട്ടിയും അനിയൻ കെ.എം
കുഞ്ഞും ചേർന്ന് സ്വീകരിച്ചു.തുടർന്ന് തറവാട് വീട്ടിലെ ചരിത്രശേഷിപ്പുകൾ കണ്ടു. തുടർന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ യാത്രയിൽ അനുഗമിച്ചു.ശേഷം തിരുന്നാവായയിൽ എത്തിയ സംഘം ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.പുഷ്പാർച്ചന നവാമുകുന്ദ
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ
കെ. പരമേശ്വരൻ നേതൃത്വം നൽകി.സമാപന സമ്മേളനം ഭാരതപ്പുഴ സംരക്ഷണ സമിതി ചെയർമാൻ സി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
കെ പി ബാലശങ്കരൻ മാസ്റ്റർ,
ജി.മണികണ്ഠൻ,അരീക്കാട് മുഹമ്മദ് മാസ്റ്റർ,
സനിയാസ് മാസ്റ്റർ വാളംകുളം ,
സി .പി മുഹമ്മദ്,കുമ്മാളിൽ മുഹമ്മദ്,ആതവനാട് മുഹമ്മദ് കുട്ടി,പി മുഹമ്മദ്.ചീനിയത്ത് മുഹമ്മദാലി,ഷാജി മുളക്കൽ ,ടിപി മൊയ്തീൻ ഹാജി,സോമനാഥൻ മാസ്റ്റർ,നാസർ തൊഴിലാളി വെട്ടിച്ചിറ
തുടങ്ങിയവർ പങ്കെടുത്തു.
നാലാം ദിവസമായി ഇന്ന് ബന്തർ കടവിൽ വച്ച് 30 ഓളം കുതിരകൾ പങ്കെടുക്കുന്ന മത്സരങ്ങളും അപൂർവ്വ പുരാവസ്തു പ്രദർശനവും ബന്തർ ബിനാലെഎന്ന പേരിൽ രാവിലെ 9 മണി മുതൽ
നടക്കും.
Leave a Reply