
ചങ്ങരംകുളം: വിമാന കമ്പനികൾ അനുവർത്തിക്കുന്ന അമിത നിരക്കിനും ചൂഷണങ്ങൾക്കും തടയിടാൻ വേണ്ടി ഹജ്ജ് യാതയ്ക്ക് കപ്പലുകൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് പൊന്നാനി നിയമസഭാ സാമാജികൻ പി നന്ദകുമാർ പറഞ്ഞു. ചെലവ് ചുരുങ്ങിയ ഹജ്ജ് യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി സർക്കാർ തലത്തിൽ സമ്മർദ്ദങ്ങൾ ശക്തമാക്കുമെന്നും പി നന്ദകുമാർ എം എൽ എ തുടർന്നു.
പൊന്നാനി, തവനൂർ അസംബ്ലി മണ്ഡലങ്ങളിൽ നിന്ന് ഇത്തവണ ഹജ്ജ് കമ്മിറ്റി മുഖേന തീർത്ഥാടനത്തിന് പോകുന്നവർക്ക് വേണ്ടി സംഘടിപ്പിച്ച രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക ട്രൈനിംഗ് ക്ലാസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്ഥലം എം എൽ എ. പന്താവൂർ ഇർഷാദിൽ അരങ്ങേറിയ ഹജ്ജ് ക്ലാസിൽ അറുനൂറോളം പേർ സംബന്ധിച്ചു.
മുൻ ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ ആധ്യക്ഷത വഹിച്ചു .
സംസ്ഥാന മദ്രസ ക്ഷേമ ഡയറക്ടർ ബോർഡ് അംഗം കെ സിദ്ദീഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി പ്രസംഗിച്ചു.
ജില്ലാ ട്രെയിനർ അബ്ദുറഊഫ് ക്ലാസെടുത്തു. മണ്ഡലം ട്രെയിനർമാരായ അലി മുഹമ്മദ് കെ എം (പൊന്നാനി ), നസീർ വി വി (തവനൂർ ), കെ സി മുനീർ , എ പി എം ബഷീർ , അബ്ദുറഹീം പി , അലി അശ്കർ സി.പി ,സുഹൈറ കെ , അനീഷ കോലളമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply