
താനൂർ : എമർജിംഗ് ടു പവർ എന്ന തലക്കെട്ടിൽ 2024 – 2027 കാലയളവിലേക്ക് ബ്രാഞ്ച് പഞ്ചായത്ത് മണ്ഡലം തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്.ഡി.പി.ഐ നേതൃത്വങ്ങൾക്ക് മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ലീഡ് 1 എന്ന പേരിൽ ലീഡർഷിപ്പ് ട്രെയിനിംഗ് പോഗ്രാം സംഘടിപ്പിച്ചു.
വട്ടത്താണി സി.കെ ഓഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ : സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു.നല്ല നേതാവ്, വെൽഫയർ സ്കീമുകൾ, പൊളിറ്റിക്കൽ ആക്റ്റിവിസം, ടീം ബിൽഡിംഗ്, പാർട്ടി ദർശനം എന്നീ വിഷയങ്ങളിൽ ജില്ലാ വൈസ് പ്രസിഡന്റ് അരീക്കൻ ബീരാൻകുട്ടി,ഡോ : സി. എച്ച് അഷ്‌റഫ്,ജില്ലാ കമ്മറ്റിയംഗം ഹംസ തലകാപ്പ്,തിരൂർ മണ്ഡലം പ്രസിഡന്റ് നിസാർ അഹമ്മദ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നൽകി. മണ്ഡലം പ്രസിഡന്റ് സി.എം സദഖത്തുല്ല അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി സാജു വിശാറത്ത്, മണ്ഡലം ട്രഷറർ മുനീർ മംഗലത്ത്, പ്രസിഡണ്ട്മാരായ ടി. വി ഉമ്മർകോയ, കുഞ്ഞിമുഹമ്മദ് കള്ളിയാട്ട്,സെക്രട്ടറി ഫിറോസ് നൂർമൈതാനം,വി മൻസൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.ടി അബ്ദുറഹ്മാൻ,അബ്ദു ഒഴൂർ,സി.പി ഗഫൂർ, കെ സിദ്ദീഖ്,റസാഖ് കല്ലൻ, വി കുഞ്ഞലവി,മുസ്തഫ വൈലത്തൂർ എന്നിവർ നേതൃത്വം നൽകി.
Leave a Reply