
മലപ്പുറം: കേന്ദ്ര സർക്കാർ നിയമമാക്കാൻ ഒരുങ്ങുന്ന വഖഫ് ഭേദഗതി ബില്ല് ബാബരി മസ്ജിദിന്റെ തുടർച്ചയും മുസ്ലിം ഉന്മൂലനമെന്ന ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ വഴിയൊരുക്കുന്ന ഭീകര നിയമവുമാണെന്ന് വഹ്ദത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന കമ്മിറ്റി പ്രസ്ഥാവിച്ചു..
അനധികൃത കുടിയേറ്റക്കാരെ പരസ്പരം കൈമാറാനുള്ള ധാരണയുണ്ടായിരിക്കെ ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുകളണിയിച്ച് സൈനിക വിമാനത്തിൽ ആവശ്യത്തിന് ഭക്ഷണം പോലും നൽകാതെ ഇന്ത്യയിലേക്ക് അയച്ച അമേരിക്കയുടെ നടപടി തികഞ്ഞ കാടത്തമാണ്…
അനധികൃത കുടിയേറ്റക്കാരെ വളരെ മാന്യവും മനുഷ്യത്വപരവുമായി കൈകാര്യം ചെയ്യുന്ന ഇസ്ലാമിക രാജ്യങ്ങളെ പ്രാകൃതരായി ചിത്രീകരിക്കുന്ന പാശ്ചാത്യ ലോകവും മാധ്യമങ്ങളും അമേരിക്കയുടെ നടപടിയെ എങ്ങിനെയാണ് കാണുന്നതെന്നും പ്രസ്താവന ചോദിച്ചു…
ദേശക്കൂറും രാജ്യസ്നേഹവും തങ്ങളുടെ കുത്തകയാണെന്ന് അവകാശപ്പെടുന്ന ഹിന്ദുത്വ ഭരണകൂടം അമേരിക്കൻ നടപടിയിൽ സമാധാനം പറയേണ്ടതുണ്ട്..
മലപ്പുറം യൂണിറ്റി സെന്ററിൽ ചേർന്ന സംസ്ഥാന കൂടിയാലോചന സമിതി 2025 – 2027 പ്രവർത്തന കാലയളവിലേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഡോ. പി മുഹമ്മദ് ഇസ്ഹാക്കിനെ സംസ്ഥാന അദ്ധ്യക്ഷനായും ജനറൽ സെക്രട്ടറിയായി പി. ജലാലുദ്ധീൻ മേലാറ്റൂരിനെയും ഖജാഞ്ചിയായി മൂസ കൂട്ടിലിനെയും തെരഞ്ഞെടുത്തു…
എം.അബ്ദുൽ കരീം, എം ടി. മജീദ് എന്നിവർ സെക്രട്ടറിമാരാണ്..
ടി കെ അബ്ദുൽ മജീദ്, എ.അബ്ദുസ്സലാം, പി.കെ ഷെരീഫുദ്ധീൻ, നിയാസ് ഈരാറ്റുപേട്ട, കെ.യൂസഫലി എന്നിവർ സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്.


Leave a Reply