തിരൂർ : മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം.ടീ വാസുദേവൻ നായരുടെ സ്മരണാർത്ഥം തുഞ്ചൻപറമ്പിൽ സ്മാരകം നിർമിക്കാനുള്ള ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് തിരൂർ സൗഹൃദ വേദി.മലയാള സാഹിത്യത്തിനും
തിരൂർ തുഞ്ചൻപറമ്പിനും
എം.ടി നൽകിയ സംഭാവനകൾക്കുള്ള
അംഗീകാരമാണ്
കേരള സർക്കാർ
ബജറ്റിലൂടെ പ്രതിഫലിപ്പിച്ചതെന്ന്
സൗഹൃദ വേദി തിരൂർ
എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
എം.ടിയുടെ പേരിലുള്ള
പഠന കേന്ദ്രം മലയാളികൾക്കും, വരും തലമുറകൾക്കും വൻ മുതൽകൂട്ടാകുമെന്നും
ഇതിനായി കേരള സർക്കാർ കാണിച്ച പ്രത്യോകതാൽപര്യം അഭിനന്ദനാർഹമാണെന്നും സൗഹൃദ വേദി ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് കെ.പി ഒ റഹ്‌മത്തുള്ള
കെ.കെ റസാഖ് ഹാജി,
മുനീർ കുറുമ്പടി , ഷമീർ കളത്തിങ്കൽ, പി.പി അബ്ദുറഹിമാൻ, മുജീബ് താനാളൂർ , ഖാദർ കൈനിക്കര തുടങ്ങിയവർ സംസാരിച്ചു.
Leave a Reply