
തിരുന്നാവായ:കേരളത്തിന്റെ അതിപുരാതന ചരിത്രത്തിൽ ഭാരതപുഴയുടെ തീരത്തെ കുതിര വാണിജ്യത്തെ അനുസ്മരിച്ച് തിരുന്നാവായയിലെ കൊടക്കല്ലിൽ ഉള്ള ബന്തർ കടവിൽ നാളെ അശ്വാരൂഡമത്സരം നടക്കും. മുപ്പത് കുതിരകൾ രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ചമണി വരെയാണ് മത്സരം.
അറബിക്കടൽ വഴി എത്തിയിരുന്ന കുതിരകളെ ഭാരതപുഴ തീരം വഴി തമഴ്നാട്ടിലേക്ക് കൊണ്ടുപോയി വിൽപന നടത്തിയിരുന്നു. പട്ടാമ്പിക്കടുത്ത് കൊളമുക്ക് പോലുളള സ്ഥലങ്ങൾ ഇതിന്റെ ഇടത്താവളങ്ങളായിരുന്നു.
പതിനാലാം നൂറ്റാണ്ടിലുണ്ടായ ഉണ്ണിച്ചിരുതേവീ ചരിതം എന്ന കൃതിയിൽ ഇത് രേഖപെടുത്തിയിട്ടുണ്ട്. അറേബ്യയിൽനിന്നു വരുന്ന കുതിരകളെ തമിഴ് നാട്ടിൽ കൊണ്ടുപോയി വിറ്റാൽ രണ്ടായിരം അച്ചു് — അന്നത്തെ നാണയ — വിലയായിക്കിട്ടുമായിരുന്നു.എന്നാണ് ഈ തമഴ് കൃതിയിൽ പറയുന്നത്. പുതു തലമുറക്ക് ചരിത്രം പകർന്ന് നൽകുന്നതോടൊപ്പം അറേബ്യൻ നാടുകളിൽ നടത്തി വരുന്ന ഈ
വിനോദം പുതുതലമുറക്ക് ആകർശകമാകും എന്ന് സംഘാടകർ പറഞ്ഞു.
മുപ്പത്തി ഒന്നാമത് മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബന്തർ ബിനാലയിൽ ചാവേറുകളുടെ വാളും, വയ്യാവിനാട് നമ്പിയുടെ വാളും ഉൾപെടെ അമൂല്യ പുരാവസ്തുക്കളും പ്രദർശനത്തിന് ഉണ്ട്. നാപ്സിന്റെയും , തിരുർ എസ്. . എസ് . എം പോളി ടെക്നിക്ക് , എൻ. സി.സി യുടെയും സഹകരണത്തോടെ റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും മാണ് ബന്തർ ബിനാലെ
സംഘടിപ്പിക്കുന്നത്. നാഷണൽ സ്പോട്സ് അക്കാഡമി വൈസ് ചെയർമാൻ സി. അൻവർ അമീൻ ഉദ്ഘാടനം ചെയ്യും.ഇന്ത്യൻ ഹിസ്റ്ററി കോണ്ഗ്രസ്റ്റ് മുൻ പ്രസിഡണ്ട് ജനറൽ ഡോ. വെളുത്താട്ട് കേശവൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും . ബിനാലയിൽ പ്രദർശിപ്പിക്കുന്നതിനായി ചാവേർ തറവാടായ ബയങ്കരം മുണ്ടംക്കോട്ടിൽ പത്തായ പുരയപുരക്കൽ വിട്ടിൽ സുക്ഷിച്ച് വരുന്ന ചാവേറുകളുടെ അങ്കവാൾ
റി എക്കൗ അഡ്വൈസറി ബോർഡ് മെമ്പർ കാടമ്പുഴ മൂസ്സ ഗുരുക്കൾക്ക് കാരണവർ നാരായണൻ കുട്ടി കൈമാറി.
Leave a Reply