
കോട്ടക്കൽ: പ്രാദേശിക മാർക്കററ്റുകൾ ഡിജിറ്റലാക്കികൊണ്ട് സാധാരണ വ്യാപാരികൾക്ക് വിപുലമായ ഓൺലൈൻ സാധ്യത ഒരുക്കുന്ന കാർട്ടോകാർട്ട് , കോട്ടക്കൽ സ്മാർട്ട് ട്രേഡ് സിറ്റിയിൽ വെച്ച് ‘മാർക്കറ്റ് ഓൺ കോട്ടക്കൽ’ പ്രോഗ്രാം സംഘടിപ്പിച്ചു.
‘എഐ ടെക്നോളജിയുടെ പുതുസാധ്യത ഉപയോഗപെടുത്തി നാട്ടിലെ വ്യാപാരികൾക്ക് അവരുടെ വ്യാപരത്തെ മെച്ചപ്പെടുത്തുവാൻ കാർട്ടോകാർട്ട് ടീം മുന്നോട്ടുവെക്കുന്ന നവീന ആശയം ഒരേ സമയം വ്യാപാരികൾക്കും, പർച്ചെയ്‌സിന് ആളില്ലാതെയും, സമയമില്ലാതെയും ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കും ഒരുപോലെ ഉപകാരപ്പെടുമെന്ന്’ ‘കാർട്ടോകാർട്ട് വ്യാപാരി കണക്ട് ആപ്പ്’ സോഫ്റ്റ് ലോഞ്ച് ചെയ്തു സംസാരിക്കവേ കോട്ടക്കൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ Dr. ഹനീഷ കെ അഭിപ്രായപെട്ടു.
‘ക്വിക്ക് കോമേഴ്‌സ് കമ്പനികളുടെയും, വൻകിട ഷോപ്പിങ് മാളുകളുടെയും കടന്നുവരവോടെ നാട്ടിലെ പ്രാദേശിക വ്യാപാരികൾ അനുഭവിക്കുന്ന പ്രതിസന്ധികളെ നേരിടാനും, പുതിയ കാലത്തെ ഓൺലൈൻ സാധ്യത പരമാവധി ഉപയോഗപെടുത്തുവാനും പ്രാദേശിക വ്യാപാരികളെ സജ്ജമാക്കുകയാണ് കാർട്ടോകാർട്ടിലൂടെ ഉദ്ദേശിക്കുന്നതെന്ന്’ കാർട്ടോകാർട്ട് സി.ഇ.ഒ പി. പി അബ്ദുൽ റഷീദ് അറിയിച്ചു.
Dr. പി. പി മുഹമ്മദ് മുസ്തഫ (ചെയർമാൻ, മെട്രോ ഗ്രൂപ്പ്), മുഹമ്മദ് അലി സി (വൈസ് ചെയർമാൻ, കോട്ടക്കൽ മുനിസിപ്പാലിറ്റി), ഷാനവാസ് വി (ജനറൽ സെക്രട്ടറി, കെവിവിഇസ് കോട്ടക്കൽ), ശബ്‌ന (കൗൺസിലർ, നാലാം വാർഡ് കോട്ടക്കൽ), സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കാർട്ടോകാർട്ടിലൂടെ എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടത് എന്ന് പരിചയപെടുന്നതിനു വേണ്ടി കാർട്ടോകാർട്ട് എക്സ്പീരിയൻസ് സെന്ററും ഒരുക്കിയിരുന്നു. കാർട്ടോകാർട്ട് സി.ടി.ഒ ജാഹ്ഫർ ടി.ടി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു സംസാരിച്ചു.
Leave a Reply