പി.നന്ദകുമാര്‍ എം.എല്‍.എ
പൊന്നാനി :പൊന്നാനി നിയോജക മണ്ഡലത്തിന്റെ
സമഗ്ര വികസനത്തിന് കരുത്തും
പ്രതീക്ഷയുമേകുന്നതാണ് സംസ്ഥാന ബജറ്റെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ.
അടിസ്ഥാന സൗകര്യ വികസനം, കൃഷി, മത്സ്യബന്ധനം,
തുറമുഖം, ടൂറിസം എന്നീ മേഖലകളില്‍ മികച്ച പരിഗണനയാണ്
മണ്ഡലത്തിന് ലഭിച്ചിരിക്കുന്നത്.
സംസ്ഥാന ബജറ്റില്‍ ഇടം പിടിച്ച
വിവിധ പദ്ധതികള്‍ ഇവയാണ്.
- പെരുമ്പടപ്പ് പഞ്ചായത്തിലെ പുതിയിരുത്തി പാലം നിര്‍മാണവും
അപ്രോച്ച് റോഡ് നിര്‍മാണവും – 5 കോടി . - പൊന്നാനി ഫയര്‍സ്റ്റേഷന് പുതിയ കെട്ടിട നിര്‍മാണം – 2.5 കോടി .
- വളയംകുളം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് നവീകരണവും ‘ടേക്ക് എ ബ്രേക്ക്’
സംവിധാനം ആരംഭിക്കുന്നതിനും – 1 കോടി . - പുനര്‍ഗേഹം ഭവനസമുച്ചയത്തിന് ചുറ്റുമതില്‍ നിര്‍മാണവും
അടിസ്ഥാന സൗകര്യവികസനവും – 1 കോടി . - ഈഴുവത്തിരുത്തി വില്ലേജ് ഓഫീസിന് പുതിയ കെട്ടിട നിര്‍മാണം – 50 ലക്ഷം .
- പെരുമ്പടപ്പ് വില്ലേജ് ഓഫീസിന് പുതിയ കെട്ടിട നിര്‍മാണം – 50 ലക്ഷം .
- വെളിയംകോട് പഞ്ചായത്തിലെ കോതമുക്ക് – കോളാട്ടുകുളം
നവീകരണവും പാര്‍ക്ക് നവീകരണവും – 50 ലക്ഷം .
8.പൊന്നാനി ഉള്‍പ്പടെയുള്ള ആറു മൈനര്‍ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ-
വികസനത്തിന് – 65 കോടി. - കനോലി കനാലടക്കം ബന്ധപ്പെടുത്തിയുള്ള ഉള്‍നാടന്‍ ജലഗതാഗതത്തിന് -133 കോടി രൂപ.
- പൊന്നാനി ഉള്‍പ്പെടുന്ന നോണ്‍മേജര്‍ തുറമുഖങ്ങള്‍ക്കും , ലൈറ്റ് ഹൗസുകളുടെ വികസനത്തിനും
കപ്പല്‍ ഗതാഗതത്തിനുമായി – 93.72 കോടി .
11 .പൊന്നാനിയിലൂടെ പോകുന്ന കനോലി കനാല്‍ ഉള്‍പ്പെടുന്ന വെസ്റ്റ് കോസ്റ്റ് കനാല്‍
നവീകരണത്തിന് 500 കോടി രൂപ .
12.പൊന്നാനി ഉള്‍പ്പെടുന്ന തീരദേശത്തിന്റെ സംരക്ഷണത്തിന് 100 കോടി രൂപ –
(ജിയോ ട്യൂബ് ഓഫ് ബ്രേക്ക് പദ്ധതി)
13.പൊന്നാനി ഉള്‍പ്പെടുന്ന തീരദേശ ജില്ലകളുടെ സമഗ്ര വികസസനം – 251.98 കോടി
14 .പൊന്നാനി അടക്കമുള്ള ഫിഷിങ് ഹാര്‍ബറുകളില്‍ മത്സ്യബന്ധന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന് – 80.91 കോടി
15.പുനര്‍ഗേഹ പദ്ധതി നടപ്പിലാക്കുന്നതിന് – 60 കോടി - ജലസേചന വകുപ്പിന്റെ കീഴിലുള്ള തീരദേശ സംരക്ഷണത്തിന് -133.02 കോടി
17.പൊന്നാനി ഉള്‍പ്പെടുന്ന നോണ്‍മേജര്‍ തുറമുഖങ്ങള്‍ക്കും ലൈറ്റ് ഹൗസുകള്‍ക്കും കപ്പല്‍ ഗതാഗതത്തിനുമായി 93.72 കോടി അനുവദിച്ചു - പൊന്നാനി ഉള്‍പ്പെടുന്ന തുറമുഖങ്ങളില്‍ ഫ്‌ലോട്ടിംഗ് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിന് – 115.20 കോടി.
- പൊന്നാനി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് -149 കോടി രൂപ.
- മുസ്രിസ് ഹെറിട്ടേജ് സ്പൈസ് റൂട്ട്, റിവര്‍ ക്രൂയിസ് ഹെറിട്ടേജ് സ്പൈസ് റൂട്ട് എന്നിവക്ക് -14 കോടി
മുകളില്‍ പറഞ്ഞത് കൂടാതെ ടോക്കണ്‍ വ്യവസ്ഥയില്‍ വിവിധ പദ്ധതികള്‍
സംസ്ഥാന ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട് .
- പൊന്നാനി ഐ.സി.എസ്.ആറില്‍ പുതിയ കെട്ടിട നിര്‍മാണം .
- കടവനാട് കായല്‍ – പൂക്കൈതക്കടവ് അരികുകെട്ടി സംരക്ഷണവും സൗന്ദര്യവല്‍ക്കരണവും .
3.വെളിയംകോട് പഞ്ചായത്തിലെ നരണിപ്പുഴയുടെ അരികുകകള്‍ ഭിത്തിക്കെട്ടി സംരക്ഷണവും സൗന്ദര്യവല്‍ക്കരണവും . - പന്താവൂര്‍ കക്കിടിപ്പുറം തോട് ആഴവും വീതിയും കൂട്ടി ഭിത്തിക്കെട്ടി സംരക്ഷിക്കല്‍ .
- പെരിഞ്ചീരി പാടം മുതല്‍ ചാണാത്തോട് ആഴം കൂട്ടി മാലിന്യം നീക്കി ഭിത്തി കെട്ടി സംരക്ഷണം .
- പൊന്നാനി കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റ് പശ്ചാത്തല സൗകര്യ വികസനം .
- പൊന്നാനി പോലീസ് സ്റ്റേഷന്‍ നവീകരണം .
- പൊന്നാനി ബീച്ച് റോഡ് നവീകരണം .
- എല്‍.പി.എസ് ചിയ്യാനൂര്‍ സ്‌കൂളിന് പുതിയ കെട്ടിട നിര്‍മാണം .
10 . പൊന്നാനിയിലെ ഹൈഡ്രോഗ്രാഫിക്ക് സബ്‌സെന്ററിന് പുതിയ കെട്ടിട നിര്‍മാണം .
11.പൊന്നാനി ഐ.സി.എസ്.ആറില്‍ ക്രിയേറ്റിവ് ഹബ്ബ് സ്ഥാപിക്കല്‍ .
12 . പൊന്നാനി നിളയോരപാത സൗന്ദര്യവല്‍ക്കരണം .
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളില്‍ വന്ധ്യത ക്ലിനിക്കും അതിനുവേണ്ടിയുള്ള ആധുനിക ലബോറട്ടറിയും സ്ഥാപിക്കുന്നതിന് എട്ട് കോടി, താലൂക്ക് ആസ്ഥാന ആശുപത്രികളില്‍ ഡയാലിസിസ്
യൂണിറ്റ് സ്ഥാപിക്കുന്നതിന് അനുവദിച്ച 13.98 കോടി, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉള്‍പ്പെടെ പ്രസവം നടക്കുന്ന ആശുപത്രികളില്‍ ബോണ്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നതിന് അനുവദിച്ച 2.40 കോടി, കോള്‍ മേഖലയടക്കം കാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച 727.40 കോടി എന്നിവയും പൊന്നാനിക്ക് ഗുണകരമാണെന്നും പി. നന്ദകുമാര്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.
Leave a Reply