തിരൂർ :മലയാള ഭാഷയുടെ അഭിമാനമായിരുന്ന എം ടി വാസുദേവന്‍ നായര്‍ക്ക് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ ആദ്യഘട്ടമായി 5 കോടി രൂപ 2025-26 ലെ സംസ്ഥാന ബജറ്റില്‍ അനുവദിച്ചു. മലയാള ഭാഷയുടെ ചരിത്രത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നല്‍കുന്നതും എം ടിയുടെ ജീവിതവും കൃതികളും വരും തലമുറയ്ക്ക് പരിചയപ്പെടുത്തും വിധവുമുള്ള പഠനകേന്ദ്രമാണ് സജ്ജമാക്കുക.

കായിക – ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹിമാന്റെ ഇടപെടലിലാണ് ബജറ്റില്‍ എം ടി സ്മാരകത്തിന് തുക അനുവദിച്ചത്. സ്മാരക നിര്‍മ്മാണം അതിവേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.