
മലപ്പുറം :ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പി എ.ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു. മലപ്പുറം പ്രസ് ക്ലബ്ബിൽ എംഇഎസിന്റെ പുതിയ ഭാരവാഹി പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വക്കഫ് ഭേദഗതി നിയമം പിൻവലിക്കണം. മുനമ്പം വിഷയത്തിൽ തെറ്റ് ചെയ്ത ഫാറൂഖ് കോളേജ് മാനേജ്മെന്റിനെതിരെ നടപടിയെടുക്കണം. മുനമ്പത്ത് പാവപ്പെട്ടവരോടൊപ്പം ആണ് ഞങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ആൺ പെൺ കലർന്ന വ്യായാമമുറകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു. മതപണ്ഡിതന്മാർ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. അതിനെ ആരും എതിർക്കേണ്ടതില്ല മതസംഘടനകൾ രാഷ്ട്രീയ പ്രശ്നങ്ങളിൽ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കണമെന്നും ഫസൽ ഗഫൂർ പറഞ്ഞു.
ആൺ പെൺ ഇടകലർന്നുള്ള വ്യായാമമുറകൾ പിന്നീട് വലിയ സാമൂഹിക പ്രശ്നങ്ങൾക്ക് വഴിവെക്കും അതിനാൽ തന്നെ സാംസ്കാരികമായി ഉയർന്നു നിൽക്കുന്ന ഒരു സമൂഹത്തിന് അത് അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയപാർട്ടികൾ മതപരമായ വിഷയങ്ങൾ ഇടപെട്ട് അഭിപ്രായം പറയുന്നതും അവരെ ഭിന്ന ചേരികളിൽ ആക്കാൻ ശ്രമിക്കുന്നതും അവസാനിപ്പിക്കണമെന്നും ഡോക്ടർ ഫസൽ ഗഫൂർ പറഞ്ഞു. മതസംഘടനകൾ അവരുടെ ജോലിയും രാഷ്ട്രീയപാർട്ടികൾ അവരുടെ ജോലിയും ചെയ്യുന്നതാണ് അഭികാമ്യം. ഒരുകാലത്ത് കൂടെ കൂട്ടിയവരെ പിന്നീട് തീവ്രവാദികൾ എന്ന് ആക്ഷേപിക്കുന്ന കമ്മ്യൂണിസ്റ്റ് സമീപനം അംഗീകരിക്കാൻ കഴിയില്ല.
വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഇ പി മോയിൻകുട്ടി .ടി എം സക്കിർ ഹുസൈൻ. കെ മുഹമ്മദ് ഷാഫി ഹാജി, എം എം അഷ്റഫ്. ജനറൽ സെക്രട്ടറി കെ കെ കുഞ്ഞി മൊയ്തീൻ, സംസ്ഥാന സെക്രട്ടറി വി പി അബ്ദുറഹിമാൻ, ഡോക്ടർ അബ്ദുറഹീം ഫസൽ, എം എസ് മുജീബ് റഹ്മാൻ, ട്രഷറർ ഒ.സി. മുഹമ്മദ് സലാഹുദ്ദീൻ എന്നിവർ പങ്കെടുത്തു.

Leave a Reply