മലപ്പുറം: ദീർഘമായ 35 വർഷം പാർലമെന്റ് അംഗവും നാഷണൽ ലീഗ് സ്ഥാപക പ്രസിഡന്റുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന് ഉചിതമായ സ്മാരകം പണിയാൻ ഈ വർഷത്തെ ബജറ്റിൽ ഫണ്ട് വകയിരുത്തണമെന്ന് നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ധനകാര്യ മന്ത്രി കെ എൻ. ബാലഗോപാലിന് സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചു.

സുലൈമാൻ സേട്ട് മരണപ്പെട്ടിട്ട് 20 വർഷമായിട്ടും ഇത് വരെ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം ഉണ്ടായിട്ടില്ല. കോഴിക്കോട്, മലപ്പുറം ജില്ല കളെയാണ് സുലൈമാൻ സേട്ട് പാർലമെന്റിൽ പ്രതിനിധീകരിച്ചിരുന്നത്. കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിൽ നിരവധി ഭൂമി ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഈ സ്ഥലത്ത് സുലൈമാൻ സേട്ടിന്റെ പേരിൽ ഡിജിറ്റൽ ലൈബ്രറിയോ സാംസ്‌കാരിക കേന്ദ്രമോ സ്ഥാപിക്കാൻ ബജറ്റിൽ തുക വകയിരുത്തണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published.