
പരപ്പനങ്ങാടി : വാക്ക് തർക്കത്തെ തുടർന്ന് മാരകായുധവുമായി എസ്.ഡി.പി.ഐ പ്രവർത്തകനെ ആക്രമിച്ച കേസിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധം.
പരപ്പനങ്ങാടി മുൻസിപ്പൽ എസ്.ഡി.പി.ഐ ഭാരവാഹിയും പൊതു പ്രവർത്തകനുമായ ചിറമംഗലം പടിഞ്ഞാറ് വശം താമസിക്കുന്ന സി.പി. അഷ്റഫിന് നേരെ കഴിഞ്ഞ ദിവസം കുരിക്കൽ റോഡിൽ വെച്ച് വി.ടി. സിദ്ധീഖ് എന്നയാൾ കൊടുവാളുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചന്നായിരുന്നു പരാതി.
ആക്രമത്തിനിരയായ സി.പി. അഷ്റഫ് സംഭവ ദിവസം തന്നെ പരപ്പനങ്ങാടി പോലീസിൽ പരാതിപെട്ടിരുന്നു.
ആക്രമത്തിനുപയോഗിച ആയുധം അടക്കം നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചതായി പറയപ്പെടുന്നു.
എന്നാൽ പ്രതിയെ കുറിച്ചും മറ്റും വ്യക്തമായ സൂചന നൽകിയിട്ടും കേസ്സെടുക്കാത്തതിൽ എസ്.ഡി.പി.ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു.
നിരവധി പേർക്കെതിരെ മാരകായുധങ്ങളുമായി ആക്രമത്തിന് മുതിരുന്ന പതിവാക്കിയ ആളാണ് എസ്.ഡി.പി ഐ പ്രവർത്തകനെ ആക്രമിച്ച പ്രതിയെന്നും ഇയാൾക്കെതിരെ നടപടിയെടുക്കാത്തത് വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
മുൻസിപ്പൽ പ്രസിഡൻ്റ് നൗഫൽപരപ്പനങ്ങാടി സെക്രട്ടറി കളത്തിങ്ങൽ അബ്ദുൽസലാം, കെ.സിദ്ധീഖ്, ടി.വാസു സംസാരിച്ചു.

Leave a Reply