
പരപ്പനങ്ങാടി :ശിലാസ്ഥാപനം നടത്തി എട്ടുവർഷം കഴിഞ്ഞിട്ടും പരപ്പനങ്ങാടി സബ് രജിസ്റ്റർ ഓഫീസിന്റെ പണി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നെടുവാമണ്ഡലം കോൺഗ്രസ് കമ്മിറ്റി സബ് രജിസ്ട്രാർ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ശിലാസ്ഥാപനം നടത്തിയ സ്ഥലത്ത് റീത്ത് സമർപ്പിച്ചുകൊണ്ട് തുടങ്ങിയ മാർച്ച് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ഡിസിസി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷനായി.
ഡി.സി.സി.നിർവാഹക സമിതി അംഗം എൻ.പി.ഹംസക്കോയ ഡിസിസി മെമ്പർ കെ.പി.ഷാജഹാൻ
മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബിപി ഹംസ കോയ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.വേലായുധൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെപി മുഹ്സിന, മൊയ്ദീൻ കുട്ടി ഹാജി, ലത്തീഫ് പാലത്തിങ്ങൾ,യൂ.വി. സുരേന്ദ്രൻ,അനിൽ മാസ്റ്റർ, ഷഫീക് പുത്തരിക്കൽ അബിൻ കൃഷ്ണ,റഫീഖ് കൈറ്റാല, ഖാദർ മച്ചിഞ്ചേരി,പാണ്ടി അലി, ഉണ്ണി കാട്ടിൽ,അസ്കർ പരപ്പനങ്ങാടി, സുഹാസ് ബിപി, റഷീദ് കിഴക്കിനിയകത്ത്, സുനിൽ കുമാർ വാക്കയിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply