മലപ്പുറം : മുന്നാക്ക സ്കോളർഷിപ്പിൽ തൊടാതെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ന്യൂനപക്ഷ സ്കോളർഷിപ്പിൽ വമ്പിച്ച വെട്ടിനിരത്തൽ നടത്തിയ സർക്കാർ നടപടി അങ്ങേയറ്റം വിവേചനപരവും പ്രതിഷേധാർഹവുമാണെന്ന് വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന സമിതി പത്രക്കുറിപ്പിൽ പറഞ്ഞു .

സച്ചാർ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുസ് ലിങ്ങൾക്ക് മാത്രം അവകാശപ്പെട്ട സ്കോളർഷിപ്പ് പാലൊളി കമ്മിറ്റിയിലൂടെ അട്ടിമറിച്ച സർക്കാർ പിന്നീട് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് കൂടി പ്രസ്തുത സ്കോളർഷിപ്പ് വ്യാപിപ്പിച്ചു കൊണ്ട് വൻ അട്ടിമറിയാണ് നടത്തിയത് . അങ്ങനെ നാമമാത്രമായ സ്കോളർഷിപ്പ് ഫണ്ടുകളാണ് ഇപ്പോൾ ഭീമമായി വെട്ടിക്കുറച്ചിരിക്കുന്നത് . സർക്കാരിൻ്റെ ധൂർത്തും കെടുകാര്യസ്ഥതയും അവസാനിപ്പിച്ച് വെട്ടിക്കുറച്ച എല്ലാ സ്കോളർഷിപ്പ് ഫണ്ടുകളും ഉടനടി പുന:സ്ഥാപിക്കണമെന്ന് സംസ്ഥാന ഉപാധ്യക്ഷൻ ടി കെ അബ്ദുൽ മജീദ് സംസ്ഥാന സമിതി അംഗം മൂസകൂട്ടിൽ എ അബദുസ്സലാം എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു .

Leave a Reply

Your email address will not be published.