
റിഫയുടെ മരണം: സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് SDPI മഞ്ചേരി മുനിസിപ്പൽ കമ്മറ്റി 2025 ഫെബ്രുവരി 4 ചൊവ്വാഴ്ച മലബാർ ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയാണ്. മുഴുവൻ ആളുകളുടെയും സാന്നിദ്ധ്യവും സഹകരണവും ആവശ്യപ്പെടുകയാണ്.
സ്വകാര്യ ആശുപത്രികളിലെ മെഡിക്കൽ എത്തിക്സില്ലാത്ത ചികിത്സയുടെ അനന്തര ഫലമാണ് റിഫയുടെ മരണം. ചൊറിച്ചിലിന് ചികിത്സ തേടിയ റിഫക്ക് നൽകിയ ഇഞ്ചക്ഷൻ മരുന്ന് ഏതാണെന്നും തുടർന്ന് നൽകിയ ചികിത്സകൾ ഏത് പ്രോട്ടോക്കോളാണ് പാലിച്ചതെന്നും അറിയണം. ചികിത്സാരംഗത്ത് പിഴവുകൾ തുടർച്ചയായി ഉണ്ടാവുന്നതായി ആരോപണങ്ങൾ ഉയർന്ന സ്ഥിതിക്ക് പ്രാക്ടീസ് ചെയ്യുന്ന ഫിസിഷ്യൻ, സർജൻ,കാർഡിയാക് തുടങ്ങിയ മുഴുവൻ ഡോക്ടർമാരെയും ജീവനക്കാരെയും കുറിച്ച് സമഗ്രമായ അന്വേഷണം നടക്കണം.
പരേറ്റ സൈനുൽ ആബിദ്
കൺവീനർ
SDPI റിഫ സമരസമിതി.
Leave a Reply