തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂളിൽ നൂറാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ഉദ്ഘാടനം ചെയ്യുന്നു.

തലക്കടത്തൂർ: നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് പി പി അബ്ദുറഹ്മാൻ ആദ്ധ്യക്ഷ്യം വഹിച്ചു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അംഗം ടി എ റഹീം , പി ടി എ പ്രസിഡന്റ് പി ആഷിഖ് , സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് , പി കോമു കുട്ടി , ഡോ ജൗഹർ ലാൽ , പി സി സജികുമാർ , എം എ റഫീഖ് , പാട്ടത്തിൽ ജുനൈസ് ബാബു , പി റബീഹ് , പി കെ ഷമീൽ എന്നിവർ പ്രസംഗിച്ചു. മഞ്ചേരി എ ബി സി ആശുപത്രിയിലെ ഡോ. പ്രദീപ് കുമാർ ( ഓർത്തോ ) , കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോ. മിഹിർ മോഹൻ ( ഇ എൻ ടി ) , കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിലെ ഡോ. ആൻ്റണി ചാക്കോ ( ജനറൽ സർജൻ ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നിരവധി പേർ ക്യാമ്പിന് എത്തിച്ചേർന്നു.

Leave a Reply

Your email address will not be published.