
നരിപ്പറമ്പ്: ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് പി ഡി പി സംസ്ഥന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ന്യൂന പക്ഷ വിദ്യാർത്ഥികളുടെ സ്കോളർ ഷിപ്പ് വെട്ടി കുറച്ച നടപടി പ്രതിഷേധാർഹമാണെന്നും പ്രതിസന്ധി പരിഹരിക്കാൻ മറ്റുമാർഗ്ഗങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പി ഡി പി തവനൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് സൈതാലി കുട്ടി അദ്ധ്യക്ഷത വഹിച്ചു
ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷംലിക് കടകശ്ശേരി, സിദ്ധീഖ് മുസ്ലിയാർ, യൂസുഫ് എടപ്പോൾ, സംസാരിച്ചു.
ടി.വി മുസ്ഥഫ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മണ്ഡലം സെക്രട്ടറി സലാം അതളൂർ സ്വാഗതവും, ട്രഷറർ സുലൈമാൻ ബീരാഞ്ചിറ നന്ദിയും പറഞ്ഞു
Leave a Reply