നിർദ്ദിഷ്ട കോട്ടിലത്തറ – ഏഴൂർ പാലം നിർമാണ സ്ഥലം മന്ത്രി വി അബ്ദുറഹിമാൻ സന്ദർശിക്കുന്നു.

താനൂർ
കോട്ടിലത്തറ – ഏഴൂർ പാലം എട്ടുമാസത്തിനകം പൂർത്തീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. മീശപ്പടി – കോട്ടിലത്തറ റോഡ് ഉദ്ഘാടനത്തിൻ്റെ ഭാഗമായി സ്ഥലം സന്ദർശിക്കുന്നതിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പാലം നിർമിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. പാലം വരുന്നതോടുകൂടി മീശപ്പടിയിൽ നിന്നും തിരൂരിലേക്ക് രണ്ടര കിലോമീറ്റർ ദൂരം കുറയും. നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടുകൂടിയാണ് മീശപ്പടി – കോട്ടിലത്തറ റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഒട്ടേറെ പേർ സൗജന്യമായാണ് ഭൂമി വിട്ടു നൽകിയത്. കൂട്ടിലത്തറ പാലം നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകിയതും നാട്ടുകാരുടെ സഹായ മനസ്ഥിതിയാണ് തെളിയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിപിഐ എം താനൂർ ഏരിയ കമ്മിറ്റിയംഗം അഷ്കർ കോറാട്, ചെറിയമുണ്ടം ലോക്കൽ സെക്രട്ടറി സി അബ്ദുൽസലാം, എൻ വി ബാലകൃഷ്ണൻ, സി പി ശശിധരൻ, എ സി രാധാകൃഷ്ണൻ, സൈനുൽ ആബിദ്, പഞ്ചായത്തംഗങ്ങളായ എം മുനീറുന്നിസ, കെ സരിത എന്നിവരും കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published.