
തിരൂർ:ജെ.സി.ഐ തിരൂരിൻ്റെ 2025 ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.41-ാമത് പ്രസിഡൻ്റായി തിരൂർ പയ്യനങ്ങാടി സ്വദേശി ഡോ.ജൗഹർ കാരാട്ടിനെ തിരഞ്ഞെടുത്തു.പുതിയ വർഷത്തിലെ പദ്ധതികളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.സെക്രട്ടറിയായി ഹാരിസ് കൈനിക്കരയും ട്രഷറായി അൻവർ കൂട്ടായിയും വനിതാവിംഗ് പ്രസിഡൻ്റായി നജീബ ജലീലും ജെ.ജെ ചെയർമാനായി അബ്ദുൽവദൂദും ചുമതലയേറ്റു.
യുവപ്രതിഭാ പുരസ്കാരം ഡോ.കെ.വി.ഫാസിലിന് സമർപ്പിച്ചു.ഷെഫീഖ് ഹോംമാർട്ടിനാണ് ബിസിനസ് അവാർഡ്.ജെ.സി.ഐയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സാംസ്കാരിക കൂട്ടായ്മ തിരൂർ മൽഹാറിൻ്റെ പ്രഥമസംഗീത വിരുന്നും ചടങ്ങിൽ അരങ്ങേറി.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര അധ്യക്ഷത വഹിച്ചു.മുൻ ദേശീയ പ്രസിഡൻ്റും അന്താരാഷ്ട്ര പരിശീലകനുമായ പി.സന്തോഷ്കുമാർ മുഖ്യാതിഥിയായി.മേഖലാ 28 പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കര വിശിഷ്ടാതിഥിയായി.മുൻ മേഖലാ പ്രസിഡൻ്റും തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗവുമായ അഡ്വ.എം.വിക്രംകുമാർ മുഖ്യപ്രഭാഷണം നടത്തി.മേഖലാ വൈസ് പ്രസിഡന്റ് സുഹൈമ നാസർ,ഐ.പി.പി ഹനീഫ് ബാബു,പ്രോഗ്രാം ഡയറക്ടർ ഷെമീർ കളത്തിങ്കൽ,സെക്രട്ടറി അഷറഫ് ചേലാടൻ,പി.സാജിദ്,സി.കെ.ജെർഷാദ്,വി.വി.സത്യാനന്ദൻ,സുനിൽ കാവുങ്ങൽ,തെസ്നി കമറുദ്ദീൻ,അസീസുൽ ഹഖ്,ഷറഫു തിരൂർ,കെ.സി.മുംതാസ്,ഹസീന മുനീർ,അബ്ദുൽറഷീദ്,ഡോ.ലിഷാന എന്നിവർ സംസാരിച്ചു.
Leave a Reply