
കോട്ടക്കൽ: ഇസ്മാഈൽ ബാഖവി ഉസ്താദിൻ്റെ മുഹ് യുസ്സുന്ന: ദർസിൻ്റെ നാൽപ്പതാം വാർഷികം സമാപിച്ചു. ജ്ഞാന പ്രവാഹത്തിൻ്റെ നാല് ദശകങ്ങൾ എന്ന തലവാചകത്തിൽ കോട്ടക്കൽ കുറ്റിപ്പുറത്ത് വെച്ച് നടന്ന സമ്മേളനത്തിൽ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു.
പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി കടലുണ്ടി സമാപന പ്രാർത്ഥന നടത്തി.സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഒ കെ റശീദ് മുസ്‌ലിയാർ ,ശറഫുദ്ദീൻ സഖാഫി കുറ്റിപ്പുറം, പല്ലാർ ഹസൻ ബാഖവി തുടങ്ങിയ പ്രമുഖർ സംസാരിച്ചു. കോട്ടക്കൽ ഇസ്മാഈൽ ബാഖവിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ശറഫുദ്ദീൻ സഅദി പാങ്ങ് സ്വാഗതവും കബീർ ദാരിമി നന്ദിയും പറഞ്ഞു.
Leave a Reply