
പരപ്പനങ്ങാടി :പദ്ധതിവിഹിതം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയതിനും, ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥക്കും , മാലിന്യ സംസ്കരണത്തിലെ വീഴ്ചക്കും ,പ്രാഥമിക ആരോഗ്യ കേന്ത്രങ്ങളിലെ ശോചനീയാവസ്ഥക്കുമെതിരെ എസ്.ഡി.പി.ഐ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വലാണ് മാർച്ച്.
പ്രതിഷേധക്കാരെ നഗരസഭ കവാടത്തിൽ പോലീസ് തടഞ്ഞു.മാർച്ച് എസ്.ഡി.പി ഐതിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു.
നഗരസഭക്ക് കീഴിലുള്ള ആരോഗ്യ കേന്ത്രമിപ്പോൾ ചികിത്സക്ക് പകരം തെരുവ് നായ്ക്കളുടെ വിശ്രമ കേന്ത്രമായി മാറ്റിയിരിക്കുകയാണെന്നും, നഗരസഭക്ക് പിൻവശം മാലിന്യങ്ങൾ നിറച്ച് തെളിയംപറമ്പാക്കി മാറ്റിയന്നും അദേഹം പറഞ്ഞു.
സാമ്പത്തിക വർഷം പിന്നിടാൻ മാസങ്ങൾ ബാക്കി നിൽക്കെ പദ്ധതിവിഹിതം നടപ്പിലാക്കാത്ത മുൻസിപ്പാലിറ്റികളുടെ ഘണത്തിൽ പരപ്പനങ്ങാടി മൂന്നാം സ്ഥാനത്ത് എത്തിയത് ഭരണ കാര്യക്ഷമധ കൊണ്ടാണെനും അദേഹം കൂട്ടി ചേർത്തു.
എസ്.ഡി.ടിയു. മലപ്പുറം ജില്ല പ്രസിഡൻ്റ് അക്ബർ പരപ്പനങ്ങാടി, മുൻസിപ്പൽ പ്രസിഡൻ്റ് സി.പി. നൗഫൽ, സെക്രട്ടറി കളത്തിങ്ങൽ അബ്ദുൽ സലാം, സി.പി. അഷ്റഫ് സംസാരിച്ചു.സിദ്ധീഖ് കെ , യാസർ അറഫാത്ത്, മാമുക്കോയ, അഷ്റഫ് ബാബു നേതൃത്വം നൽകി.

Leave a Reply