
വൈജ്ഞാനിക രംഗത്ത് കഴിഞ്ഞ 99 വർഷമായി തലയുയർത്തിനിൽക്കുന്ന വിദ്യാലയമാണ് എ.എം.യു. പി. സ്‌കൂൾ വൈരങ്കോട്
വൈരങ്കോട്: എ എം യു പി വൈരങ്കോട് സ്കൂൾ അതിന്റെ 99 താം വാർഷികം 2025 ഫെബ്രുവരി 4,5,6, തിയതികളിൽ നടത്താൻ തീരുമാനിച്ചു. ഒന്ന് മുതൽ 7 വരെ ക്ലാസുകളിലായി 800 ഓളം കുട്ടികൾ ആണ് എ എം യു പി സ്കൂളിൽ പഠിക്കുന്നത്. വടക്കേ പല്ലാർ മഹല്ല് കമ്മിറ്റിയാണ് സ്‌കൂളിൻറെ മാനേജ്‌മെന്റ്റ്. വൈരങ്കോട്, കുറ്റൂർ, കൈത്തക്കര, അല്ലൂർ, സൗത്ത് പല്ലാർ എന്നീ ഭാഗങ്ങളിലെ ആയിരകണക്കിന് ആളുകൾ വിദ്യ അഭ്യസിച്ച ഈ വിദ്യാലയം ശതാബ്ദിയിലേക്ക് കടക്കുകയാണ്. അതോടൊപ്പം ദീർഘകാലം നമ്മുടെ വിദ്യാലയത്തിൽ സേവനം ചെയ്ത സി.വിജയകുമാർ, ടി.പി.ആയിഷാ ബീഗം സി.ഉഷാകുമാരി എന്നിവർ വിരമിക്കുകയാണ്.യാത്രയയപ്പ് ബഹു.എം.എൽ.എ ശ്രീ. കുറുക്കോളി മൊയ്‌തീൻ ഉദ്ഘാടനം ചെയ്യും.
99-ാം വാർഷികവും യാത്രയയപ്പും സ്‌കൂളിൻ്റെ ചരിത്രത്തിലെ ഏറ്റവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. 2025 ഫെബ്രുവരി 4, 5, 6 തിയ്യതികളിലാണ് വാർഷികാഘോഷ പരിപാടികൾ. 4/2/25 ന് വൈകീട്ട് 4 മണിക്ക് സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും. വിദ്യാർത്ഥികൾ, ക്ലബ്ബുകൾ, പൊതുജനങ്ങൾ എന്നിവർ ഘോഷയാത്രയിൽ അണിനിരക്കും. വിദ്യാലയത്തിൻറെ ഒരു നൂറ്റാണ്ടിൻറെ മഹത്വം വിളിച്ചോതുന്നതാകും ഘോഷയാത്ര.
5/2/2025 ന് പൂർവ്വ വിദ്യാർത്ഥി – അധ്യാപക സംഗമം സംഘടിപ്പിക്കുന്നു.
ബാല്യകാലസ്‌മരണകൾ ഉയർത്തുന്നതിനും പൂർവ്വ അധ്യാപകരെ ആദരിക്കലുമടക്കം പുനർ മിലനം നൂറ്റാണ്ടിൻ്റെ സ്മൃതി സംഗമമായി മാറുന്നതിന് വേണ്ട ഒരുക്കങ്ങൾ നടന്നു വരുന്നു.
6/2/25 ന് രാവിലെ മുതൽ സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും. 6.30 PM ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് നടക്കും.
മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ.കെ.പി. രമേഷ് കുമാർ മുഖ്യാതിഥിയായിരിക്കും. തുടർന്ന് 100 കുട്ടികൾ പങ്കെടുക്കുന്ന നൃത്തസന്ധ്യ, 60 കുട്ടികൾ പങ്കെടുക്കുന്ന മെഗാ ഒപ്പന, 200 ലേറെ പേർ പങ്കെടുക്കുന്ന ഷനിത് മാധവിക സംവിധാന ചെയ്യുന്ന, മലയാള കവിതകളും, കഥകളും കോർത്തിണക്കിയ നൃത്ത സംഗീത നാടകം എന്നിവ അരങ്ങേറും
പത്രസമ്മേളനത്തിൽ സുബൈർ കല്ലൻ(പി ടി എ പ്രസിഡണ്ട് സ്വാഗതസംഘം ചെയർമാൻ)മുഹമ്മദ് അബ്ദുൽ ഹക്കീം കെ പി(HM കൺവീനർ സ്വാഗതസംഘം)അബ്ദുൽ ജലീൽ സി( അധ്യാപകൻ)നാസർ കൊട്ടാരത്ത് രതീഷ് എ എന്നിവർ പങ്കെടുത്തു.
Leave a Reply