തിരൂർ: ഐ എൻ എൽ സംസ്ഥാന കമ്മിറ്റി ഓഫീസിൻറെ പിരിവിൽ കോടികളുടെ അഴിമതി നടത്തിയതിനെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ഷമീർ പയ്യനങ്ങാടി ചോദ്യം ചെയ്തു രാജിവച്ചതിന് പിറകെ തിരൂരിൽ ദേവർകോവിൽ പങ്കെടുത്ത തിരൂരിലെ ഐഎൻഎൽ സമ്മേളനം നേതാക്കളും പ്രവർത്തകരും ബഹിഷ്കരിച്ചു.
കാസർകോട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്ന് ആളുകളെ എത്തിച്ചിട്ടും മുൻമന്ത്രി ഉദ്ഘാടനം ചെയ്ത തിരൂരിലെ പരിപാടി 42 ആളുകൾ തികഞ്ഞില്ല. ഐഎൻഎൽ തിരൂർ മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് കെ പി മുത്തു, ഐഎൻഎൽ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് മുൻ സ്പീക്കർ ബാവ ഹാജിയുടെ മകൻ ലത്തീഫ് സാഹിബ്, തിരൂർ മണ്ഡലം പ്രസിഡൻറ് ഷറഫുദ്ദീൻ കല്ലിങ്കൽ, ജനറൽ സെക്രട്ടറി K.P യൂസഫ്, ജില്ലാ ട്രഷറർ റഹ്മത്തുള്ള ബാവ, മന്ത്രിയുടെ അഡീഷണൽ പി എസ് അൻവർ സാദത്തിന്റെ മണ്ഡലമായ തിരൂരങ്ങാടി മണ്ഡലം INL പ്രസിഡൻറ് അസീസ് സാഹിബ്, സൈദ് തിരൂരങ്ങാടി, നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് കമറു ബാവ, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള കള്ളിയത്ത്, ജില്ലാ ട്രഷറർ റഫീഖ് വെട്ടം, ജില്ലാ വൈസ് പ്രസിഡൻറ് മജീദ് പൂക്കോട്ടൂർ, ഐഎൻഎൽ തിരൂർ മുനിസിപ്പൽ പ്രസിഡണ്ട് നൗഷാദ് നടുവിലങ്ങാടി, തിരൂരിലെ ഐ എൻ എൽ നേതാക്കളായ അഡ്വക്കേറ്റ് അബ്ദുറഹ്മാൻ കാരാട്ട്, മുഹമ്മദ് സാഹിബ് തുടങ്ങിയ നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും ആണ് ദേവർകോവിലിന്റെ സമ്മേളനം ബഹിഷ്കരിച്ചത്.
ഐ എൻ എൽ നേതാക്കളുടെ അഴിമതിക്കെതിരെ എൻ വൈ എൽ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ഷമീർ പയ്യനങ്ങാടി പരസ്യമായി എടുത്ത നിലപാടിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് നേതാക്കളും പ്രവർത്തകരും ബഹിഷ്കരിച്ചത്. സമ്മേളനത്തിൽ എൽഡിഎഫ്, സിപിഎം നേതാക്കളെ പങ്കെടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരു എൽഡിഎഫ് സിപിഎം നേതാക്കളും പങ്കെടുത്തില്ല. എൻ വൈ എൽ സംസ്ഥാന നേതാവ് ഫാദിൽ അമീനും സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നു.
Leave a Reply